Advertisment

പ്രവാസികളോടുള്ള നിസ്സംഗതക്കെതിരെ പ്രതിഷേധയോട്ടം നടത്തി

New Update

വടക്കേക്കാട് :കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ രാജ്യങ്ങളിൽ വളരെ പ്രയാസപ്പെട്ട് കഴിയുന്ന സഹോദരങ്ങളെ തിരിച്ചെത്തിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥക്കും പ്രവാസി സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനങ്ങളിൽ തിരിച്ചു വരാൻ കഴിയാത്ത രൂപത്തിൽ നിയമനിർമാണം നടത്തുന്ന കേരള ഗവർമെന്‍റിന്‍റെ നയങ്ങൾക്കെതിരെ കോൺഗ്രസ്സ് വൈലത്തൂർ ബൂത്ത്‌ പ്രസിഡന്റ് ഖാലിദ് പനങ്കാവിൽ വൈലത്തൂർ മുതൽ വടക്കേക്കാട് വരെ പ്രതിഷേധഓട്ടം നടത്തി.

publive-image

വൈലത്തൂരിൽ വാർഡ് മെമ്പർ ആമിനു കരീം,ഉമ്മർ അഴിയത്ത്,മുസ്ലിം ലീഗ് നേതാവ് പി കെ കാസിം കോൺഗ്രസ്സ് നേതാക്കളായ എ റ്റി മുഹമ്മദ്‌, മുനീർ, ഷരീഫ് മുണ്ടോക്കിൽ,മുഹമ്മദ്‌ക്കുട്ടി കൊടവനയിൽ,അഷറഫ്,ഹസീബ് എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് എൻ എം കെ നബീൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. വടക്കേക്കാട് സമാപനം നടന്നു .

prathishedam
Advertisment