Advertisment

സിബിഎസ് ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠപുസ്തകത്തിൽ നിന്ന് ഫെഡറലിസം നീക്കം ചെയ്ത അക്കാദമിക് ഫാസിസത്തിനെതിരെ സംസ്കാര സാഹിതി പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : സിബിഎസ് ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠപുസ്തകത്തിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക സര്‍ക്കാരുകള്‍, ആസൂത്രണ കമ്മീഷന്‍, പഞ്ചവത്സര പദ്ധതികള്‍, ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, ജനകീയമുന്നേറ്റങ്ങള്‍ എന്നിവ നീക്കം ചെയ്ത അക്കാദമിക് ഫാസിസത്തിനെതിരെ സംസ്കാര സാഹിതി പറളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒഴിവാക്കിയ പാഠഭാഗത്തിലെ ദേശീയത അധ്യായം വായിച്ച് പ്രതിഷേധിച്ചു.സാമൂഹ്യ പ്രവർത്തകയും ഉപഭോക്ത്യ കോടതി മെമ്പറുമായ ലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.

publive-image

സംസ്കാര സാഹിതി പറളി ബ്ലോക്ക് ചെയർമാൻ ലിബിൻ വലിയപറമ്പിൽ അധ്യക്ഷനായി. സുഭാഷ് പുത്തൻപുര ,എം ആർ ഗുരുവായൂരപ്പൻ, പി.സി.മോഹനൻ, മണികണ്ഠൻ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

prathishedam
Advertisment