Advertisment

ഓസ്ട്രിയയില്‍ 25 ടണ്‍ ഗോ മാംസവുമായി വന്ന ട്രെയിലര്‍ മറിഞ്ഞു

New Update

 

Advertisment

publive-image

വിയന്ന:  റോഡപകടത്തെത്തുടര്‍ന്ന്‍ മാസവുമായി വന്ന ട്രെയിലര്‍ മറിഞ്ഞ് 25 ടണ്ണോളം പശുവിറച്ചി റോഡിലായി. ഓസ്ട്രിയയിലെ മിസ്റ്റല്‍ ബാഹ് ജില്ലയിലെ ഐബസ് ബുണ്ണിലാണ് സംഭവം. ഇതേ തുടര്‍ന്ന്‍ S1 ലെ ഗതാഗതം സ്തംഭിച്ചു.

publive-image

വാഹനങ്ങള്‍ കോര്‍ണര്‍ നൊയേബുര്‍ഗ് വഴി തിരിച്ചുവിട്ടു. ഡ്രൈവറെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും മാംസവുമായി വന്ന ലോറിയാണ് അമിത വേഗത മൂലം ഐബസ് ബ്രുണ്‍ ക്രോസ്സിംഗില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഫയര്‍ അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ദേശീയ പാത A5 ലാണ് അപകടമുണ്ടാക്കിയത്.

Advertisment