പ്രവാസലോകത്തെ പ്രതീക്ഷകളില്‍ നൈസിയ ഫാത്തിമ

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, June 21, 2018

പ്രവാസലോകത്ത് അറിയപെടാതെ കിടക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി  സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ ആരംഭിച്ച പംക്തിയായ പ്രവാസലോകത്തെ പ്രതീക്ഷകള്‍ വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചകൊണ്ടിരിക്കുന്നത്.നിരവധി പേരെ ഇതിനോടകം ഈ പംക്തിയിലൂടെ പരിചയപെടുത്താന്‍ സാധിച്ചിട്ടുണ്ട്.കേവലം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യാതൊരു കൂട്ടിചേര്‍ക്കലും ഇല്ലാതെ നേരിട്ട് പ്രേഷകരിലേക്ക്.

ഇത്തവണ നമ്മോടൊപ്പമുള്ളത് മലപ്പുറം വണ്ടൂര്‍ സ്വദേശി നാസര്‍ സെലീന ദമ്പതികളുടെ ഇളയ മകളായ നൈസിയ ഫാത്തിമയാണ്.റിയാദ് അല്‍ ആലിയ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ നൈസിയ പഠനത്തിലും സംഗീതത്തിലും ശ്രദ്ധപുലര്‍ത്തി മുന്നോട്ട് പോകുകയാണ് റിയാദിലെ നിരവധി സംഘടനകളുടെ വേദിയില്‍ പാടാന്‍ നൈസിയക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം നടന്ന അമ്പിളി ഉദയം എന്ന പരിപാടിയില്‍ ഒപ്പന അവതരിപ്പിക്കുന്നതിന് വേണ്ടി വന്നപ്പോഴാണ് നൈസിയ നന്നായി പാടുമെന്ന് പലരും പറഞ്ഞത് അവിടെ ഉണ്ടായിരുന്ന പരിപാടിയുടെ സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തുകയും അവിടെ പാടാന്‍ ഉള്ള അവസരം കൊടുക്കുകയും പാട്ട് കേട്ടപ്പോള്‍ ശ്രമിച്ചാല്‍ നന്നായി സംഗീത രംഗത്ത് വളര്‍ന്ന് വരാന്‍ കഴിയുമെന്ന് തോന്നി .അതനുസരിച്ച് അവരുടെ നമ്പര്‍ ശേഖരിച്ച് അവരുടെ വീട്ടില്‍ പോകുകയും അങ്ങനെയാണ് ഈയൊരു അഭിമുഖം സംഘടിപ്പിച്ചത്.

നൈസിയ ഫാത്തിമയുടെ  മാതാപിതാക്കളായ നാസര്‍ , സലീന നാസര്‍ 

യാതൊരു ടെന്‍ഷനും നൈസിയക്ക്‌ ഇല്ല ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പന്ത്രണ്ട് വയസുള്ള നൈസിയ ഫാത്തിമയുടെ ആഗ്രഹം പഠനത്തോടൊപ്പം സംഗീതവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ്..തന്റെ ശംബദത്തിന് ചേരുന്ന എല്ലാതരത്തിലുള്ള പാട്ടുകള്‍ പാടാന്‍ ശ്രമിക്കാറുണ്ട് പക്ഷെ കൂടുതല്‍ മാപ്പിള പാട്ടുകള്‍ പാടുന്നതിലാണ് താല്പര്യമെന്ന് പറയുകയുണ്ടായി.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്   സംഗീതം  പഠിക്കാന്‍ രണ്ടുമാസം ഒരു സംഗീത അധ്യാപകന്‍റെ അടുത്ത് പോയിരുന്നുവെങ്കിലും തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല.സ്വയം പാട്ടുകള്‍ തെരഞ്ഞെടുത്ത് പാടാന്‍ കഴിയുന്ന പാട്ടുകള്‍ വേദിയില്‍ പാടാനാണ് ശ്രമിക്കുന്നതെന്ന് നൈസിയ ഫാത്തിമ പറഞ്ഞു.

തന്‍റെ ബാപ്പയും ഉമ്മയും സഹോദരന്‍മാരും നല്ല പിന്തുണയാണ് തനിക്കു തരുന്നത് ബാപ്പ പലപ്പോഴും ജോലി യുള്ള സമയത്ത് അവിടെ നിന്ന് ലീവ് എടുത്തു തന്നെ പ്രോഗ്രാമിന് കൊണ്ടുപോകാറുണ്ട് സഹോദരന്മാര്‍ സൗദിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരും പ്രോഗ്രാം ഉണ്ടെങ്കില്‍ കൊണ്ടുപോകാറുണ്ടെന്നും നൈസിയ പറഞ്ഞു.ജിവിതത്തില്‍ തന്‍റെ ഏറ്റവും വലിയ ആഗ്രഹം ന്യൂസ്‌ റീഡര്‍ ആകണമെന്നാണ്.നല്ലൊരു മാധ്യമ പ്രവര്‍ത്തകയാകണമെന്ന് അതിയായ ആഗ്രഹം പറയുമ്പോള്‍ വലിയൊരു ചിരി കാണാമായിരുന്നു.ഉമ്മയും ബാപ്പയും നൈസിയയുടെ ആഗ്രഹം ശരിവെക്കുന്നു.മകള്‍ എപ്പോഴും പറയാറുണ്ട്‌ മാധ്യമ പ്രവര്‍ത്തക അല്ലെങ്കില്‍ ടീച്ചര്‍ ആകണമെന്ന്.

അതെ നമുക്കും പ്രാര്‍ത്ഥിക്കാം നൈസിയയുടെ ആഗ്രഹങ്ങള്‍ നടക്കട്ടെ..ഒപ്പം സംഗീത രംഗത്ത് നല്ലൊരു ഗായികായി വളര്‍ന്നുവരട്ടെ.യാത്ര പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി കൂടെ കെ.കെ സാമുവലും ,വിക്കി സാമുവലും ഒപ്പം ഞങ്ങളുടെ അയൂബ് ഇക്കയും ഉണ്ടായിരുന്നു. മറ്റൊരു പ്രതിഭയെ തേടി ഞങ്ങള്‍ എത്തും സത്യം ഓണ്‍ലൈന്‍ ന്യൂസിലൂടെ അവരും അറിയപെടും…നിങ്ങളുടെ അറിവില്‍ ആരാലും അറിയപെടാതെ പോകുന്ന പ്രതിഭകള്‍ ഉണ്ടെങ്കില്‍  [email protected]  എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക .

×