follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ഉംറ്റാറ്റായില്‍ ഒരു മാസം നീളുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കം

ജോയിച്ചന്‍ പുതുക്കുളം » Posted : 08/08/2015

ഉംറ്റാറ്റാ: പ്രവാസികളുടെ ഇടയില്‍, എന്നുംഏറ്റവും ശ്രദ്ധേയമായിട്ടുള്ള ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ്‌ മാസം എട്ടാം തിയ്യതി ശനിയാഴ്‌ച്ച രാവിലെ നാടന്‍ കായികമത്സരങ്ങളോടെ ആരംഭിച്ച്‌ സെപ്‌റ്റംബര്‍ മാസം 12-ന്‌ ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്നുള്ള കലാപരിപാടികളും വൈകുന്നേരത്തെ അത്താഴത്തോടെ അവസാനിക്കും.

സ്പോര്‍ട്സ് കമ്മിറ്റിഅധ്യക്ഷന്‍ ടോമി ജോസഫിന്റെ നേതൃത്വത്തില്‍ ഇക്വേസി മൈതാനത്തില്‍ ആഗസ്റ്റ്‌ 8 നു രാവിലെ 9 മണിക്ക്‌ ക്രിക്കറ്റ്‌, സോക്കര്‌, വടംവലി, കബഡി, സുന്ദരിക്ക്‌ പൊട്ട്‌ കുത്ത്‌, ബണ്ണ്‌ കടി , മെഴുകുതിരിയോട്ടം, ചാക്കിലോട്ടം, സ്‌പൂണ്‍ നാരങ്ങയോട്ടം , കസേരകളി തുടങ്ങിയമത്സരങ്ങള്‍ക്ക്‌ പുറമെ കുലുക്കികുത്ത്‌, സൈക്കിള്‍ സ്ലോറേസ്‌ തുടങ്ങിയനാടന്‍ കളികളും ഉള്‍പെടുത്തിയിട്ടുണ്ട്‌.

പൊരിച്ചകോഴിയും ചപ്പാത്തിയും, മസാലദോശ/നെയ്‌ദോശ, സാമ്പാര്‍/ചമ്മന്തി, പരിപ്പ് വട, ഓംലെറ്റ്‌, പൂരി&ബജ്ജി, ചപ്പാത്തി&കറി തുടങ്ങി ഫുഡ്‌കമ്മിറ്റിഅധ്യക്ഷ ഡോ:മേരിക്കുട്ടി മാമ്മന്‍റെ (ബാവആന്റി) നേതൃത്വത്തിലുള്ള അംഗങ്ങളുടെ രുചിയേറിയ വിഭവ സമൃദ്ധമായ ഒരു തട്ടുകട രാവിലെ മുതല്‍ വൈകിട്ട് വരെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നു മലയാളി സമാജം അധ്യക്ഷന്‍ സോണി, സെക്രട്ടറി ജിജു, ഖജാന്‌ജി മിനി ഡെന്‍സി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികള്‍ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ളതും അങ്ങനെ തന്നെ ആ നില അഭംഗുരമായി നിലനിര്‍ത്തി പോരുന്നിട്ടുള്ളതുമായ ഒരു പ്രവാസി മലയാളി സംഘടനയാണ് ഉംറ്റാറ്റാ മലയാളി സമാജമെന്നു സോണിയും മിനിയും അഭിപ്രായപ്പെട്ടു. ഏതാണ്ട് നൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.

ഏകോദര സഹോദരങ്ങളെപ്പോലെ എന്നും എവിടെയും എപ്പോഴും ആയിരിക്കുന്ന ഒരു സമൂഹത്തിനെ ഇവിടെ മാത്രമേ കാണാന്‍ കഴിയുവെന്ന് ദക്ഷിണാഫ്രിക്കയിലും പുറത്തുമുള്ള പലരും അഭിപ്രയപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 15 ശനിയാഴ്ച – രാവിലെ 9 മണിയോടെ കുട്ടികളുടെ ചിത്രരചനാ മത്സരങ്ങള്‍ സോണിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്ഷെപ്പേര്‍ഡ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ സെബാസ്റ്റ്യന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. മുതിര്‍ന്നവര്‍ക്കായി ചീട്ടുകളി, ക്യാരംസ് കളി, ചെസ്സ്‌ കളിതുടങ്ങിയ കായിക വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.

ഉംറ്റാറ്റായ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേക പരിപാടിയാണ് പായസ്സമിളക്ക്. സെപ്റ്റംബര്‍ 11 നു വൈകിട്ട് 7 മണിക്ക്, ഇക്വേസ്സിയില്‍ ഓണസദ്യക്കു വിളമ്പാനുള്ള പായസ്സം എല്ലാവരും ചേര്‍ന്നുണ്ടാക്കുന്ന, ഒരുമയുടെ ഒരു സങ്കീര്‍ത്തനമാണ് ഈ പ്രത്യേക പരിപാടി എന്ന് ഉംറ്റാറ്റാക്കാര്‍ അവകാശപ്പെടുന്നു.

സെപ്റ്റംബര്‍ മാസം 12ന് ഉച്ചയ്ക്ക് 12:30-നു ഇക്വേസി ലൊക്കൂസ്സ ഹാളില്‍ വച്ച് വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് 3 മണി മുതല്‍ വൈകിട്ട് 7 മണി വരെ നീളുന്ന കലാ കമ്മിറ്റി അധ്യക്ഷന്‍ മനോജ്‌ പണിക്കരുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ക്കും ശേഷം അത്താഴത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തിരശീല വീഴും.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+