Advertisment

കലിഫോർണിയയില്‍ നായയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചു

New Update

ഡിക്സൻ (കലിഫോർണിയ):  കനാലിൽ വീണ നായയെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ രണ്ടു വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഏപ്രിൽ ഒന്നിന് കലിഫോർണിയ ഡിക്സണിലായിരുന്നു സംഭവം. കനാലിലേക്ക് നടന്നടുക്കുന്നതിനിടയിൽ സമീപമുണ്ടായിരുന്ന ഇലക്ട്രിഫൈഡ് ഗേറ്റിൽ സ്പർശിച്ചതാണ് മരണകാരണമെന്ന് സൊലാനൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

Advertisment

publive-image

കനാലിലേക്ക് തെറിച്ചു വീണ കുട്ടികളെ ആരാണ് കരയിലേക്ക് മാറ്റി കിടത്തിയതെന്ന് അറിയില്ലെന്ന് കലിഫോർണിയാ ഹൈവെ പട്രോൾ സംഘം പറഞ്ഞു. കുട്ടികളെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

publive-image

ഇരുവരും ഡിക്സൺ ഹൈസ്കൂൾ വിദ്യാർഥികളായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ സ്റ്റെഫിനി മാർക്വിസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സഹവിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ച നായ അപകടം കൂടാതെ കനാലിൽ നിന്നും പുറത്തുവന്നതായി ഷെറിഫ് ഓഫിസ് അറിയിച്ചു. കുട്ടികളുടെ വിശദ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Advertisment