Advertisment

കാര്‍ബണ്‍ മോണോക്‌സയഡ് ശ്വസിച്ചു ഡാളസ്സില്‍ 4 മരണം

author-image
പി പി ചെറിയാന്‍
Updated On
New Update

ഒക്ക്‌ലിഫ്(ഡാളസ്):  കാര്‍ബണ്‍ മോണോക്‌സയ്ഡ് വിഷവാതകം ശ്വസിച്ചു ഒരു വീട്ടിലെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും മരിച്ചു. ഫെബ്രവുരി 3 ഞായറാഴ്ച രാവിലെയാണ് ഒക്ക്‌ലിഫിലുള്ള പണിതീരാത്ത വീട്ടില്‍ നാലുപേരുടെയും മൃതദ്ദേഹം കണ്ടെത്തിയത്.

Advertisment

ജനറേറ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹീറ്ററില്‍ നിന്നായിരിക്കാം വിഷവാതകം പുറത്തുവന്നതെന്ന് ഡാളസ് ഫയര്‍ റസ്ക്യൂ സ്‌പോക്ക്മാന്‍ ജോസണ്‍ ഇവാന്‍സ് പറഞ്ഞു. മരിച്ച രണ്ടു ആണ്‍കുട്ടികളും 2 വയസ്സിന് താഴെയുള്ളവരാണെന്നും ജേസന്‍ പറഞ്ഞു.

publive-image

പകല്‍ പുറത്തു വെക്കുന്ന ജനറേറ്റര്‍ രാത്രി മോഷണം പോകാതിരിക്കുന്നതിന് വീടിനകത്തേക്ക് മാറ്റുകയാണ് പതിവെന്ന് വീടുപണി നടത്തികൊണ്ടിരിക്കുന്ന എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ഹെക്ടര്‍ അറിയിച്ചു.

ജനറേറ്റര്‍ കൂടുതല്‍ സമയം അകത്ത് പ്രവര്‍ത്തിച്ചതിനാലായിരിക്കും കാര്‍ബണ്‍ മോണോക്‌സയ്ഡ് വാതകം മുറിയില്‍ നിറയാന്‍ കാരണമെന്നും ഹെക്ടര്‍ പറഞ്ഞു. നിറമോ, മണമോ ഇല്ലാത്തതാണ് കാര്‍ബണ്‍ മോണോക്‌സയ്ഡ് വാതകം. കാര്‍ബണ്‍ മോണോക്‌സയ്ഡ് ഡിറ്റക്റ്ററിനു മാത്രമേ ഇത് കണ്ടെത്താനാകൂ.

ഡാളസ്സില്‍ അതിശൈത്യം അനുഭവപ്പെട്ടതോടെ എല്ലാ വീടുകളിലും ഹീറ്റര്‍ സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കാര്‍ബണ്‍ മോണോക്‌സയ്ഡ് ഡിറ്റക്റ്റര്‍ ഇല്ലാത്ത വീടുകളില്‍ ഇതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാന്‍ വേറെമാര്‍ഗ്ഗമൊന്നുമില്ല.

എല്ലാ വീടുകളിലും ഡിറ്റക്റ്റര്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തുക മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment