Advertisment

സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫണ്ട് ശേഖരണം നടത്തും

author-image
admin
New Update

- സക്കറിയാ കോശി, പി ആര്‍ ഓ

Advertisment

ഹൂസ്റ്റണ്‍:  സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അടിയന്തര യോഗം സ്റ്റാഫോര്‍ഡിലുള്ള കോര്‍പറേറ്റ് ഓഫീസില്‍ വച്ചു കൂടുകയുണ്ടായി.

കഴിഞ്ഞ ദിവസം റോഡ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ സിറിള്‍ കാരിശേരിക്കലിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചതോടൊപ്പം കുടുംബത്തെ സഹായിക്കുന്ന വലിയ ഉത്തരവാദിത്വം മറ്റ് സംഘടനകള്‍ക്കൊപ്പം ഏറ്റെടുക്കാന്‍ പ്രസിഡന്റ് സണ്ണി കാരിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

publive-image

ഹൂസ്റ്റണിലുള്ള ബിസിനസ് സംരംഭകരെ യോജിപ്പിച്ച് വേണ്ട സഹായം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് അതിയോടിയെ ഫണ്ടി പിരിവിനുള്ള ഉത്തരവാദിത്വം ഏല്‍പിച്ചു.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം ഹൂസ്റ്റന്‍ ഇന്ത്യന്‍ സമൂഹത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതായി പി.ആര്‍.ഒ സക്കറിയാ കോശി അറിയിച്ചു.

Advertisment