Advertisment

വോര്‍സെസ്റ്റിൽ ആളി കത്തുന്ന തീയ്യില്‍ നിന്നും രണ്ട് പ്രവര്‍ത്തകരെ രക്ഷിച്ച് ലഫ്റ്റനന്റ് മരണത്തിന് കീഴടങ്ങി

author-image
പി പി ചെറിയാന്‍
Updated On
New Update

മാസ്സച്യുസെറ്റ്‌സ്:   ആളി കത്തുന്ന തീ അണക്കുന്നതിന് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍, വീടിന്റെ മൂന്നാം നിലയില്‍ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ അഗ്നിക്കിടയില്‍ പെട്ടതിനെ തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ അഗ്നിക്കിടയിലൂടെ ഓടിയെത്തിയ ലഫ്റ്റ്‌നന്റ് ജേസന്‍ മെനാര്‍ഡ് (39) രണ്ട് പേരെ പുറത്തെത്തിച്ച ശേഷം കത്തിയമര്‍ന്ന തീയില്‍ സ്വയം മരണത്തിന് കീഴടങ്ങി.

Advertisment

publive-image

നവംബര്‍ 13 ബുധനാഴ്ച രാവിലെ ബോസ്റ്റണില്‍ നിന്നും 45 മൈല്‍ അകലെയുള്ള വോര്‍സെസ്റ്റിലെ മൂന്ന് നിലകളുള്ള വീടിനാണ് തീ പിടിച്ചത്. അടിയന്തിര സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ലഫ്റ്റ്‌നന്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം എല്ലാ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തി.

രാവിലെ അനുഭവപ്പെട്ട അതിശൈത്യവും, കാറ്റും വകവെക്കാതെ വീടിനകത്തെ അഗനിയില്‍ അകപ്പെട്ട ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ രക്ഷിക്കുക എന്ന ദൗത്യമാണ് ഇവര്‍ത്തുണ്ടായിരുന്നത്.

മുകളിലേക്ക് ഓടിക്കയറിയ ഇവര്‍ക്ക് ചുറ്റും തീ ആളി പടര്‍ന്ന് താഴെ നിന്നും ഇത് കണ്ട ലഫ്റ്റ്‌നന്റെ സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് മുകളിലേക്ക് ഓടിക്കയറി. കോണി വഴി ഒരാളെ താഴേക്ക് ഇറക്കിവിടുന്നതിനും, മറ്റൊരാളെ ജനല്‍ വഴി രക്ഷപ്പെടുത്തുന്നതിനും മനാര്‍ഡിന് കഴിഞ്ഞു.

ഇതിനകം മൂന്നാം നില മുഴുവനായും അഗ്നി നാളങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു. മനാഡ് അവിടെ കത്തിയമരുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മനാഡിന്റെ മരണം സഹപ്രവര്‍ത്തകരേയും പ്രത്യേകിച്ച് കുടുംബാംഗങ്ങളേയും ദുഃഖത്തിലാഴ്ത്തി.

Advertisment