Advertisment

ടെക്‌സസ് ഷെരിഫ് ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു

New Update

പനോല കൗണ്ടി (ടെക്‌സസ്):  ഡിസംബര്‍ 31 ട്രാഫിക് ഡ്യൂട്ടിക്കിടെ പനോല കൗണ്ടി ഷെരിഫ് ഡെപ്യൂട്ടി ക്രിസ് ഡിക്കേഴ്‌സണ്‍ വെടിയേറ്റു മരിച്ചു.

Advertisment

ചൊവ്വാഴ്ച രാവിലെ പുലര്‍ച്ചെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുന്നതിന് തടഞ്ഞിട്ട വാഹനത്തിലെ ്രൈഡവറാണ് ഷെരിഫിനെതിരെ വെടിയുതിര്‍ത്തത്. ആറിലധികം തവണയാണ് സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ച് പ്രതി നിറയൊഴിച്ചത്. ഷെരിഫ് തിരിച്ചും വെടിവച്ചിരുന്നു.

publive-image

വെടിയേറ്റ് വീണ ഷെറീഫിനെ കുറിച്ച് സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടനെ യുറ്റി ഹെല്‍ത്ത് കാര്‍ട്ടേയിജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയുടെ വാഹനത്തെക്കുറിച്ചു ലഭിച്ച വിവരങ്ങള്‍ പൊലീസിന് ഇയാളെ പിടികൂടുന്നതിനു സഹായിച്ചു.

നിരവധി കേസുകളില്‍ പ്രതിയായ ഗ്രിഗറി സിവൈനെ ഷ്രൊവ പോര്‍ട്ടില്‍ വെച്ചാണ് പിടികൂടിയത്. ഇയ്യാള്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

മരിച്ച ഷെരിഫ് 2017 ലെ എംപ്ലോയ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ല്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത ഡിക്കേഴ്‌സണ്‍ എട്ടു വര്‍ഷം മുന്‍പാണ് ക്രിസ് പനോല കൗണ്ടി ഷെരിഫായി ജോലിയില്‍ പ്രവേശിച്ചത്.സമര്‍പ്പണബോധമുള്ള ഒരു ഓഫിസറെയാണ് നഷ്ടപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് കുടുബാംഗങ്ങളെ അനുശോചനം അറിയിച്ചു.

Advertisment