പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് എഎപിഐ ന്യൂജേഴ്സിയുടെ 50,000 ഡോളര്‍ സഹായധനം

പി പി ചെറിയാന്‍
Thursday, March 14, 2019

ന്യൂജേഴ്‌സി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ന്യൂജേഴ്‌സി ഇന്ത്യന്‍ ഒറിജന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ അസ്സോസിയേഷന്‍ 50,000 ഡോളര്‍ ഫണ്ട് ശേഖരണം നടത്തി. ന്യൂജേഴ്‌സി റോസിലി പാര്‍ക്കില്‍ ചേര്‍ന്ന ചാപ്റ്റര്‍ അംഗങ്ങളുടെ യോഗത്തിലാണ് ഫണ്ടു ശേഖരണം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ വേള്‍ഡ് ഫൗണ്ടേനുമായി സഹകരിച്ച് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച യോഗത്തില്‍ ന്യൂയോര്‍ക്ക് കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സന്ദീപ് ചക്രവര്‍ത്തി മുഖ്യാതിഥിയായിരുന്നു. ഇവിടെ സംഘടിപ്പിച്ച ഫണ്ടു ശേഖരണം ഇന്ത്യക്ക് പ്രത്യേകിച്ചു നമ്മുടെ ധീരജവാന്മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന വലിയ പിന്തുണയാണെന്ന് സന്ദീപ് പറഞ്ഞു.

ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തകര്‍ക്കാന്‍ ഇത്തരം ഭീകരാക്രമണങ്ങള്‍ കഴിയുകയില്ലെന്നും ഇത്തരം സംഭവങ്ങള്‍ നേരിടുന്നതിന് ഇന്ത്യന്‍ ജനത ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കോണ്‍സുല്‍ പറഞ്ഞു. ചാപ്റ്റര്‍ പ്രസിഡന്റ് ബിനോദ് സിന്‍ഹ, സെക്രട്ടറി പ്രദീപ് ഷാ, നരേഷ് ഫരിക്ക് സുരേഷ് റെഡി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

×