Advertisment

അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ- കോര്‍ട്ടസ് ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്സംഗം

New Update

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് 14 th ഡിസ്ട്രിക്റ്റില്‍ നിന്നും നിലവിലുള്ള റിപ്പബ്ലിക്കന്‍ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ കോര്‍ട്ടസ് കരസ്ഥമാക്കി.

Advertisment

publive-image

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വനിതാ അംഗം കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1989 ഒക്ടോബര്‍ 13 ന് ന്യൂയോര്‍ക്കിലെ ബ്രോണ്‍സിലായിരുന്ന ഇവരുടെ ജനനം.

ഐഓവ 1ts കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി യു എസ് കോണ്‍ഗ്രസ്സില്‍ എത്തിയ ഡമോക്രാറ്റിക് അംഗം എബി ഫിങ്കനോവര്‍ അലക്‌സാന്‍ഡ്രിയയേക്കാള്‍ 2 മാസം പ്രായ കൂടുതലാണ് ഇവരുടെ ജനനം 1988 ഡിസംബര്‍ 27നായിരുന്നു. ഇവര്‍ രണ്ട് പേരും വനിതകളാണെന്ന പ്രത്യേകത കൂടി ഉണ്ട്.

publive-image

എക്കണോമിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത അലക്‌സാന്‍ഡ്രിയ നാഷണല്‍ ഹിഡ്പാനിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡുക്കേറ്ററായി പ്രവര്‍ത്തിക്കുമ്പോഴും കുടുംബം പുലര്‍ത്തുന്നതിന് മന്‍ഹാട്ടനില്‍ ടക്വില പാനീയം വിതരണം ചെയ്യുന്ന ജോലി കൂടി ചെയ്തിരുന്നു, റസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് 2017 ല്‍ യു എസ് കോണ്‍ഗ്രസ്സിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

സാധാരണക്കാര്‍ അനുഭവിക്കുന്ന ജീവിത പ്രശ്‌നങ്ങള്‍ക്ക് മനസ്സിലാക്കി അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സമ്പത്തും, സ്വാധീനവും ഉള്ള കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കേ ഇത്തരം സ്ഥാനങ്ങളില്‍ മത്സരിക്കാനുള്ള അര്‍ഹത എന്നതിന് ഒരു വെല്ലുവിളിയാണ് തന്റെ ജീവിതമെന്നും ഇവര്‍ പറഞ്ഞിരുന്നു.

Advertisment