Advertisment

എമി എസ് ബട്ട് നാഷണല്‍ അക്കാദമി മെഡിസിന്‍ സ്‌കോളര്‍

New Update

സ്റ്റാന്‍ഫോര്‍ഡ് (ഹൂസ്റ്റണ്‍): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിസിന്‍ ആന്റ് ജനറ്റിക്‌സ് അസി. പ്രൊഫസറും ഗ്ലോബല്‍ ഓങ്കോളജി സെന്റര്‍ ഫോര്‍ ഇനോവേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടറുമായ എമി എസ് ബട്ടിനെ 2020 ലെ എമര്‍ജിങ് ലീഡേഴ്‌സ് ഇന്‍ ഹെല്‍ത്ത് ആന്റ് മെഡിസിന്‍ സ്‌കോളേഴ്‌സിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍ മേയ് 5 ന് പ്രഖ്യാപിച്ചു.

Advertisment

publive-image

പത്തു പേരടങ്ങുന്ന ഈ ടീമില്‍ ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസറാണ് എമി എസ്. ബട്ട്. എമര്‍ജന്‍സി മെഡിസിന്‍, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തി കഴിവ് തെളിയിച്ചവരാണ് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരും.

ജൂലൈ 1 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്റെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാകുക.

അസാധാരണ കഴിവുള്ള ഇവരെ ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്ന് എന്‍ എ എം പ്രസിഡന്റ് വിക്ടര്‍ ജൊഡസ് പറഞ്ഞു.

കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഡിയും ബയോകെമിസ്ട്രി ആന്റ് മോളികൂളര്‍ ബയോളജിയില്‍ ഡോക്ടറേറ്റും നേടിയ എമി നിരവധി എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കും അര്‍ഹയായിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിയില്‍ എമി തന്റെ സന്തോഷം പ്രകടിപ്പിച്ചു.

Advertisment