Advertisment

എ.ടി.എമ്മില്‍ നിന്നും 20 ഡോളറിനു പകരം 100 ഡോളര്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍):  ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍. എഫ്എം 1960 ഐ 45 ല്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ നിന്നും തുക എടുക്കുന്നതിന് ശ്രമിച്ച വ്യക്തിക്ക് 20 ഡോളറിനു പകരം എല്ലാം നൂറു ഡോളറിന്റെ ബില്ലാണ് ലഭിച്ചത്.

Advertisment

publive-image

നവംബര്‍ 25 ഞായറാഴ്ചയായിരുന്നു സംഭവം. സംഭവം സോഷ്യല്‍ മീഡിയായിലൂടെ അറിഞ്ഞ ജനങ്ങള്‍ കൂട്ടമായി എടിഎമ്മിനു സമീപം എത്തി. ഇതോടെ പൊലീസും സംഭവ സ്ഥലത്തെത്തി. എടിഎമ്മിന് സമീപത്തു നിന്നും പിരിഞ്ഞു പോകുന്നതിന് പൊലീസ് നിര്‍ദേശം നല്‍കി. ചുളുവില്‍ ഡോളര്‍ സംഘടിപ്പിക്കാം എന്ന് കരുതി എത്തി ചേര്‍ന്നവര്‍ ഇതോടെ നിരാശരായി മടങ്ങി.

തുടര്‍ന്ന് എടിഎമ്മിനു കാവലും ഏര്‍പ്പെടുത്തി. ഹൂസ്റ്റണിലെ ഈയൊരു എടിഎമ്മിനാണ് തകരാര്‍ സംഭവിച്ചതെന്നും, ഡോളര്‍ ബില്‍ ഫില്‍ ചെയ്തയാള്‍ 20 ഡോളര്‍ ബില്ലിനു പകരം 100 ഡോളര്‍ ബില്‍ നിറച്ചതാണ് സംഭവത്തിന് കാരണമെന്ന പ്രസ്താവനയുമായി രംഗത്തെത്തി.

മാത്രമല്ല നൂറു ഡോളര്‍ ബില്‍ ലഭിച്ചവര്‍ തിരികെ തരേണ്ടതില്ലെന്നും അത് അവര്‍ക്ക് ഉപയോഗിക്കാമെന്നും ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി

Advertisment