Advertisment

ഭിക്ഷ നല്‍കി, നന്ദിയും പറഞ്ഞു. പിന്നെ ഭിക്ഷ നല്‍കിയ സ്ത്രീയെ കുത്തിക്കൊന്നു

author-image
പി പി ചെറിയാന്‍
Updated On
New Update

ബാള്‍ട്ടിമൂര്‍:  ഇരുപത് വയസ്സുള്ള സ്ത്രീ കൈകുഞ്ഞിയേയും തോളിലേന്തി വഴിയരിക നിന്നും 'ഹോംലസ് എന്ന ബോര്‍ഡ് പിടിച്ചു ഭിക്ഷ യാചിക്കുന്നത് കണ്ട് ദയ തോന്നി കാര്‍ നിര്‍ത്തി ചില്ല് താഴ്ത്തി ബാഗില്‍ നിന്നും ഡോളര്‍ നോട്ട് നല്‍കി. തുടര്‍ന്ന് പൈസാ തന്നതിന് ഇവരോട് നന്ദിയും പറഞ്ഞു.

Advertisment

publive-image

പെട്ടന്ന് ചെറുപ്പക്കാരായ ഒരാള്‍ ഓടിവന്ന് ഭിക്ഷ നല്‍കിയതിന് ശേഷം കാറിലിരുന്ന സ്ത്രീയില്‍ നിന്നും ഹാന്‍ഡ് ബാഗ് തട്ടിപറിക്കുന്നതിന് ശ്രമിച്ചു. ഇത് തടഞ്ഞ സ്ത്രീയെ കത്തി കൊണ്ട് പലതവണ കുത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിസംബര്‍ 2 ശനിയാഴ്ച ബാള്‍ട്ടിമൂറിലായിരുന്നു സംഭവം. 52 വയസ്സുള്ള ജാക്വിലിന്‍ സ്മിത്ത് കുടുംബാംഗങ്ങളുമൊത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്നു. സാധാരണ സ്റ്റോപ് സൈനില്‍കണ്ടുവരുന്ന ഭിക്ഷാടനം നടത്തുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നത് ഇവരുടെ നല്ലൊരു സ്വഭാവമാണ്. ശനിയാഴ്ചയും ഇതേ സംഭവം ആവര്‍ത്തിച്ചു. അതിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ദയനീയ സംഭവത്തിനാണ് കുടുംബാംഗങ്ങള്‍ സാക്ഷ്യം വഹിച്ചത്.

publive-image

ഇവരെ കുത്തിയതിന് ശേഷം ഭിക്ഷായനം നടത്തിയിരുന്ന സ്ത്രീയും യുവാവും പെട്ടന്ന് സ്ഥലംവിട്ടു. ഇവരെ ഇതുവരെ പിടികൂടാനായില്ല.കുത്തേറ്റ് മരിച്ച സ്മിത്ത് ഇലക്ട്രിക്കന്‍ എന്‍ജിനിയറായി മേരിലാന്റ് ഹാര്‍ട്ട് ഫോര്‍ഡ് കൗണ്ടിയില്‍ ജോലി ചെയ്തുവരികയാണ്. കാറില്‍ ഇവരുട വളര്‍ത്തു മകളും ഭര്‍ത്താവും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഇവര്‍ക്ക് 19 വയസ്സുള്ള മകനും ഉണ്ട്. ഒഴിവ് ദിനങ്ങളില്‍ എല്ലാ സ്റ്റോപ് സൈനുകളിലും ഭിക്ഷാടനം നടത്തുന്നവര്‍ ധാരാളമാണ്. പലതരം ക്രിമിനലുകളാണ് എന്നത് ഓര്‍ത്തിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment