Advertisment

ടെക്‌സസില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി

New Update

ഓസ്റ്റിന്‍:  ടെക്‌സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്നതിനുള്ള ബില്‍ അവസാന കടമ്പയും കടന്ന് ഗവര്‍ണര്‍ ഗ്രെഗ് എബര്‍ട്ടിന്റെ ടേബിളിലെത്തി. ടെക്‌സസ് ഹൗസ് നേരത്തെ ബില്‍ പാസാക്കിയിരുന്നു.

Advertisment

publive-image

മെയ് 16-നു വെള്ളിയാഴ്ച വൈകിട്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ബില്‍ എട്ടിനെതിരേ 23 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. അമിത വേഗതയാലും, റെഡ് ലൈറ്റ് നിയമവിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന പൗരന്മാരെ ക്യാമറകള്‍ പരിശോധിച്ച് ഫൈന്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സെനറ്റര്‍ ബോബ് ഹാള്‍ പറഞ്ഞു.

ടെക്‌സസിലെ ആര്‍ലിംഗ്ടണ്‍, റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയ പല സിറ്റികളും ഇതിനകംതന്നെ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിച്ചിരുന്നെങ്കിലും സംസ്ഥാനവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്നത് ആദ്യമാണ്.

ക്യാമറകള്‍ നിരോധിക്കാത്ത ഡാളസ് സിറ്റിക്ക് 2018-ല്‍ മാത്രം 5.8 മില്യന്‍ ഡോളറാണ് നിയമലംഘനം നടത്തിയവരില്‍ നിന്നും ലഭിച്ചത്. 75 ഡോളറാണ് ഫൈന്‍.

ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതുമൂകലമാണ് ബില്‍ കൊണ്ടുവരുവാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എത്രയും പെട്ടെന്ന് ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമാകും.

Advertisment