Advertisment

ബിഷപ്പ് ഡോ: സി. വി. മാത്യു 19 നു ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ പ്രസംഗിക്കുന്നു

New Update

ഹൂസ്റ്റൺ:  സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രാസംഗികനുമായ ബിഷപ്പ് ഡോ. സി വി മാത്യു മെയ് 19 നു ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.

Advertisment

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് .

publive-image

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

മെയ് 19 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പ് ഡോ. സി വി മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

email--tamathew@hotmail.com, cvsamuel8@gmail.com

ഫോൺ: ടി എ മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി. വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോർഡിനേറ്റർ)

Advertisment