Advertisment

ബ്ലാക് പാന്തര്‍ സിനിമ അമേരിക്കന്‍ എഎംസി തിയ്യറ്ററുകളില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു

author-image
പി പി ചെറിയാന്‍
Updated On
New Update

ഒക്കലഹോമ:  മാര്‍വല്‍ കോമിക്‌സ് അടിസ്ഥാനമാക്കി 2018 ല്‍ നിര്‍മ്മിച്ച അമേരിക്കന്‍ സൂപ്പര്‍ ഹീറോ ഫിലിം അമേരിക്കന്‍ എ എം സി തിയ്യറ്ററുകളില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു.

Advertisment

publive-image

മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മാണം നിര്‍വ്വഹിച്ചു വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ച്ചേഴ്‌സ് വിതരണം ചെയ്യുന്ന ഈ ചിത്രം 2018 ലെ യു എസ് കാനഡയിലെ ഏറ്റവും അധികം കളക്ഷന്‍ റിക്കാര്‍ഡ് സ്ഥാപിച്ച രണ്ടാമത്തേതാണ്. അക്കാദമി അവാര്‍ഡും, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും സ്ക്രീന്‍ ആക്‌റ്റേഴ്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ബ്ലാക്ക് ഹിസ്റ്ററി മാസത്തെ ആഘോഷത്തോടനുബന്ധിച്ച് ഒക്കലഹോമ സിറ്റിയിലെ എ എം സി തിയ്യറ്ററുകളില്‍ ഫെബ്രുവരി 1 മുതല്‍ 7 വര സൗജന്യമാണെങ്കിലും പ്രവേശനത്തിന് എ എം സി തിയ്യറ്ററുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Advertisment