Advertisment

കാലിഫോര്‍ണിയയില്‍ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ശങ്കര്‍ നാഗപ്പ അറസ്റ്റില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

കാലിഫോര്‍ണിയ:  രണ്ടു മുതിര്‍ന്നവരേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പൊലീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ വംശജന്‍ കലിഫോര്‍ണിയായില്‍ നിന്നുള്ള ശങ്കര്‍ നാഗപ്പയെ (53) പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

publive-image

കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈല്‍ കാറോടി ച്ചാണ് ശങ്കര്‍ റോസ്‌വില്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. റോസ്‌വില്ല പൊലീസ് ക്യാപ്റ്റന്‍ ജോഷ് സൈമനാണ് വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പൊലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പു തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ചു കൊലപ്പെടുത്തിയതായി പ്രതി മൊഴി നല്‍കി.

നാലുപേരേയും വധിച്ചത് ഒരാഴ്ചക്കു മുമ്പായിരിക്കാമെന്നാണ് പൊലീസ് നിഗമനം. റോസ്‌വില്ലയില്‍ നിന്നും ഒരാഴ്ച മുമ്പാണ് ഇയാളെ കാണാതായത്.

മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. അറസ്റ്റു ചെയ്ത പ്രതി ശങ്കര്‍ നാഗപ്പയെ പ്ലേയ്‌സണ്‍ കൗണ്ടി ജയിലിലടച്ചു.

Advertisment