Advertisment

ഫ്‌ളോറിഡായില്‍ കാമുകന്റെ പെരുമാറ്റത്തെകുറിച്ച് പരാതി പറയാന്‍ 911 വിളിച്ച സ്ത്രീ അറസ്റ്റില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഫ്‌ളോറിഡാ:  അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ 911 വിളിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന സംഭവത്തിന് മാര്‍ച്ച് 24 തിങ്കളാഴ്ച ഫ്‌ലോറിഡായിലെ ലോക്കപ്പ് സാക്ഷ്യം വഹിച്ചു. കാമുകന്‍ സൗമ്യനായി പെരുമാറുന്നില്ല എന്ന് പരാതിപ്പെടാനാണ് ഫ്‌ലോറിഡായില്‍ നിന്നുള്ള 40 വയസ്സുകാരി പാരിഷ് എന്ന സ്ത്രീ 911 വിളിച്ചത്.

Advertisment

publive-image

ഒന്നോ രണ്ടോ തവണയല്ല ആറു തവണയാണ് ഇവര്‍ 911 നമ്പറില്‍ വിളിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനായി ഡപ്യൂട്ടി ഷെറിഫ് ലക്കോച്ചി വീടിനു സമീപമെത്തി. ഷെറിഫ് വീടിനു സമീപം എത്തിയിട്ടും വീണ്ടും ഇവര്‍ 911 വിളിച്ചു.

ഇതിനെ തുടര്‍ന്ന് 911 അനാവശ്യമായി ഉപയോഗിച്ചു എന്ന കുറ്റത്തിന് കേസ്സെടുത്ത് അറസ്റ്റു ചെയ്തു കൗണ്ടി ജയിലിലടച്ചു. 150 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ 911 വിളിക്കുന്നത് സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും അടിയന്തര സഹായം ലഭിക്കേണ്ട പലര്‍ക്കും സേവനം നല്‍കാനാവാതെ വരുമെന്നും പൊലീസ് പറഞ്ഞു.

Advertisment