Advertisment

കാനഡയിൽ എല്ലാം 'ഫ്രീ' അല്ല. പൊതു ധാരണ മാറേണ്ടി ഇരിയ്ക്കുന്നു

New Update

കാനഡയിലെ സ്ഥിര താമസക്കാർക്കും ,പൗരത്വം സ്വീകരിച്ചവർക്കും ഒരു ഓർമ്മപ്പെടുത്തൽ. നമ്മുടെ ജന്മ ദേശവും ആയി എല്ലായ്‌പോഴും മാനസ്സീകമായി നല്ല ഊഷ്മള ബന്ധങ്ങൾ ഉള്ളവർ ആണ് നാം ഏവരും. നമ്മുടെ ദൈനം ദിന ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ വിഷയങ്ങൾക്കുമേലും താരതമ്യപ്പെടുത്തി ചിലപ്പോൾ എങ്കിലും ദുഖാകുലർ ആകുന്നവരും.

Advertisment

പല ആവശ്യങ്ങൾക്കായി കാനഡയ്ക്ക് വെളിയിലേയ്ക്ക് യാത്രചെയ്യേണ്ടി വരുന്നവർ ആയ നാം ഓരോ വ്യക്തികളും ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയില്ല എങ്കിൽ ചിലപ്പോൾ അതൊരു വലിയ വീഴ്ചയായും,ഒരു വൻ ബാധ്യത ആയും മാറിയേക്കാം.

publive-image

കാനഡയിൽ ചികിത്സാ രംഗത്ത് പല രീതിയിൽ ഉള്ള കാല താമസം ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.വളരെ പെട്ടെന്നും,നല്ല ചികിത്സാ രീതികളും ഒക്കെ നമ്മുടെ ജന്മ ദേശത്തും,യു എസ് ലും ഒക്കെ ലഭ്യം ആണ് താനും.

കാനഡയിൽ, പ്രത്യേകിച്ച് ഒന്റാറിയോ,ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ചികിത്സാ ലഭ്യതയുടെ കാല താമസം വളരെ ദാരുണ അന്ത്യങ്ങൾക്കു വരെ സാക്ഷി ആയിട്ട് ഉണ്ട് താനും.

"കഴിഞ്ഞ ആഴ്ച കനേഡിയൻ പൗരന് മെക്സിക്കോയിൽ അപകടം സംഭവിക്കുകയും,ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാതെ അയാളെ പ്രത്യേക സജീകരണങ്ങളോടെ ടൊറന്റോ യിലേക്ക് കൊണ്ട് വരികയുണ്ടായി.

പല മെച്ചപ്പെട്ട ആശുപത്രികളുലും വെന്റിലേറ്റർ അന്യോഷിച്ചു വാഹനം ഒരു രാത്രി മുഴുവൻ ഓടികൊണ്ടിരുന്നു.കാരണം അത്യാവശ്യ വിഭാഗത്തിൽ ഈ രോഗിയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ വളരെ വിരളം.അവസാനം നേരം പുലരുമ്പോൾ ഒന്റാറിയോ നോർത്ത് റീജിയനിൽ ഉള്ള ആശുപത്രിയിൽ അകാല മരണം സംഭവിച്ചു കൊണ്ട് ആ യാത്ര അവസാനിക്കുക ഉണ്ടായി.ഇത് അടുത്ത ദിവസങ്ങളിൽ നടന്ന ഒരു സംഭവം മാത്രം."

ആരുടെ ഭാഗത്താണ് വീഴ്ച്ച?കൃത്യമായി കാനഡയിലെ ആശുപത്രികളിൽ വിവരങ്ങൾ അറിയിച്ചു രോഗിയെ കൊണ്ടുവരാതിരുന്നു എന്നതാണ് കാരണം.

നാം വിദേശത്തേയ്ക്ക് യാത്രചെയ്തമ്പോൾ ഉറപ്പായും ഒരു നല്ല ട്രാവൽ ഇൻഷുറൻസ് എടുത്തിരിയ്ക്കണം.

കൂടാതെ ഇവിടെ ചികിത്സയിൽ കഴിയുന്നവർ,കൃത്യമായി രോഗ നിർണ്ണയം കഴിഞ്ഞു അതിന്നായി ചികിത്സലഭിച്ചു കൊണ്ടിരിക്കുന്നവർ ഒരു കാരണവശാലും,അന്യ ദേശത്തേക്കു ചികിത്സ തേടി പോകാതിരിയ്ക്കുക.ഇതിലും നല്ല രീതിയിൽ ഉള്ള ഒരു ആധുനീക സൗകര്യങ്ങളും ഇന്ത്യയിലും,യു എസ യിലും ഇല്ല.പക്ഷെ ചികിത്സ കിട്ടുന്നതിനുള്ള സമയ പരിധി മാത്രം നമുക്ക് കുറയ്ക്കുവാൻ കഴിയും.

നീണ്ട അവധിയിൽ പോകുന്നവർ തിരിച്ചുള്ള യാത്രകൾ പാസ്പോർട്ട്, പി ആർ,ഹെൽത് കാർഡ്,വിസ കാലാവധികൾ തീരുന്നതു വരെ കാത്തു നിൽക്കാതെ തിരികെ യാത്ര തിരിയ്ക്കുവാൻ ശ്രദ്ധിക്കുക.

കാരണം... നിങ്ങൾ കനേഡിയൻ പൗരൻ ആണെങ്കിൽ കൂടിയും,ഒരു വർഷത്തിന് മേൽ (365 ദിവസം) രാജ്യത്തിന് പുറത്തു താമസിക്കുമ്പോൾ എക്സിറ്റ് ആയ എയർ പോർട്ടിലെ സിസ്റ്റം നിങ്ങളുടെ ഡാറ്റ ഇമ്മിഗ്രേഷൻ സർവീസിൽ ആട്ടോമാറ്റിക് ആയി നിങ്ങളുടെ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നു.ഇതേ രേഖകൾ,റവന്യൂ,ആരോഗ്യവകുപ്പ്,കുട്ടികളുടെ വിദ്യാഭ്യാസം, സെൻസസ്, വോട്ടിങ്, പെൻഷൻ, ഡിസബിലിറ്റി, അങ്ങിനെ എന്തെല്ലാം ആനുകൂല്യങ്ങൾ ആണോ നമുക്ക് ലഭിക്കുന്നത് അവിടെ എല്ലാം രേഖപ്പെടുത്തി കഴിയുന്നു.

നിശ്ചിത ദിവസം കഴിഞ്ഞു തിരികെ ഒന്റാറിയോ (കാനഡയിൽ ) തിരികെ വിമാനം ഇറങ്ങുമ്പോൾ,നിങ്ങളുടെ കൂടെ യാത്രചെയ്ത,ഭാര്യ/ഭർത്താവ്,പ്രായപൂർത്തി ആകാത്ത കുട്ടികൾ ഇവരെ എല്ലാം കുറിച്ചുള്ള നൂറായിരം ചോദ്യങ്ങൾ,പഴയ അഡ്രസ്സ് ,കഴിഞ്ഞ വർഷത്തെ വരുമാനം ,നാട്ടിൽ/അന്യദേശത്തു തങ്ങിയ രേഖകൾ ,..അങ്ങിനെ നീളുന്ന നിയമ കുരുക്കുകൾ,പട്ടികകൾ.

ഇനി ചികിത്സ തേടി പോയവർ ആണ് എങ്കിൽ അവർ പുനർ ചികിത്സ തേടുന്നു എങ്കിൽ ആരോഗ്യ വകുപ്പിൽ നിങ്ങളെ കാത്തിരിക്കുന്നത് രോഗങ്ങൾക്ക് അനുസരിച്ചു ലക്ഷങ്ങളുടെ ബില്ലുകൾ ആണ്.ആദ്യമൂന്ന്‌ മാസം ഒരു ചികിത്സയും,ഡോക്ടർ കൺസൾട്ടേഷനും സൗജന്യം അല്ല.തീവ്ര പരിചരണം ആവശ്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ആണിത്.

സ്വന്തം ചെലവിൽ വീട്ടിൽ ചികിൽസിക്കാൻ നിയമം അനുവദിക്കുക ഇല്ല എന്ന് മാത്രവും അല്ല .അങ്ങിനെ ചെയ്‌താൽ നിയമപരമായി പോലീസ് കേസുകൾ എടുക്കുകയും ചെയ്യും.പ്രായപൂർത്തി ആകാത്ത കുട്ടികളെ സ്‌കൂളുകളിൽ അയക്കാതെ ഇരുന്നാൽ,വാക്സിനേഷനുകൾ എടുക്കാതെ ഇരുന്നാൽ അതും ശിഷാർഹം തന്നെ.

കാൻസർ,കിഡ്‌നി,പക്ഷാഘാതം,ശ്വാസകോശ രോഗങ്ങൾ,..ഇങ്ങനെ തീവ്ര പരിചരണം ആവശ്യമുള്ള രോഗങ്ങൾക്ക് നിങ്ങൾ നാട്ടിൽ ചെയ്ത ചികിത്സാ രീതികളിൽ പല രേഖകളും ഇവിടെ സ്വീകരിക്കുകയില്ല എന്നതിനാൽ വീണ്ടും എല്ലാ ടെസ്റ്റുകൾ ചെയ്യുമ്പോൾ കൈയ്യിൽ കരുതേണ്ടത് പതിനായിരങ്ങൾ ആണ്,ഡയാലിസിസ് ചെയ്യുന്നവർക്കു കൃത്യ സമയത്തു രക്തം ലഭ്യം ആകണം എന്ന് പോലും ഇല്ല.

കാനഡയിൽ വന്നാൽ എല്ലാം ഫ്രീ എന്ന് കരുതുന്ന നമ്മുടെ ജന്മ ദേശത്തുള്ളവർക്കും,മറ്റു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.

കഴിഞ്ഞ രണ്ടു ആഴ്ചകളിൽ ഒരു പ്രത്യേക ആവശ്യപ്രകാരം ഇന്ത്യൻ വംശജർ ആയ കനേഡിയൻ പൗരൻ മാരുടെ ചികിത്സാ പ്രശ്നങ്ങൾ ഉന്നയിച്ചു വിവിധ പാർലമെന്റ് മെമ്പർ,പ്രൊവിൻഷ്യൽ മിനിസ്റ്റർ ,ആരോഗ്യവകുപ്പ് മേധാവി,ടൊറന്റോ ആസ്ഥാനം ആയ തെക്കൻ ഏഷ്യൻ ഹെൽത്ത് സൊസൈറ്റി കൂട്ടായ്മയിലെ ഡോക്ടർ മാർ ആയി നടത്തിയ കൂടി കാഴ്ചകളിൽ അറിയുവാൻ കഴിഞ്ഞ കാര്യങ്ങൾ ആണ് ഇവയെല്ലാം.

പൗരത്വം കനേഡിയൻ ആണ് എങ്കിലും,ചികിത്സ,വിദ്യാഭ്യാസം ,തൊഴിൽ സെറ്റിൽമെന്റ്,ഇവ കൈകാര്യം ചെയ്യുന്നത് പ്രൊവിൻസുകൾ ആണ് എന്നതാണ് നിയമ കുരുക്കുകളുടെ മറ്റൊരു നൂലാമാല.

പല ആവശ്യങ്ങൾക്കായി വിദേശങ്ങളിൽ പോയി ചികിത്സാർത്ഥം തിരികെ വരുവാൻ കഴിയാത്തവർ,വീണ്ടും കാനഡയിൽ തിരികെ വന്നു ചികിത്സ തുടർന്നവരും/ തുടരേണ്ടവരും അവർക്കുണ്ടായ ഉണ്ടായ അനുഭവങ്ങൾ ഇവിടെ പങ്കു വയ്ക്കുക.വളരെ അത്യാവശ്യം ആയി,സമയ ബന്ധിതമായി പരിഹരിക്കേണ്ടുന്ന ഒരു വനിതയുടെ പ്രശനം നമുക്ക് മുൻപിൽ ഇന്നും നിലനിൽക്കുന്നു.നിങ്ങൾ ഏവരുടെയും സഹായവും,സഹകരണവും ആണ് അതിനുള്ള ഏക പോംവഴി.

നാം പകലന്തി പണിയെടുത്തു നൽകുന്ന ടാക്‌സിന്റെ നല്ലൊരു ഭാഗം പരസ്പരം മതത്തിനു വേണ്ടി കലഹിക്കുന്ന രാജ്യങ്ങൾക്കു ദാനം ആയി നൽകുമ്പോൾ,അവരെ റഫ്യൂജി നിയമ പ്രകാരം പൂർണ്ണമായി സംരക്ഷിയ്ക്ക പെടുമ്പോൾ,വിദ്യാഭ്യാസപരമായി,അദ്ധ്വാനത്തിന്റെ പേരിൽ ഭാഷാപരമായി എന്നും മുന്നിട്ടു നിക്കുന്ന ഇൻഡ്യാക്കാർ,കാനഡ സർക്കാരിന്റെ മാന ദണ്ഡങ്ങൾ അനുസരിച്ചുള്ള IELTS പോയന്റ്സ് നേടി വന്ന മലയാളികൾ എന്ത് നിയമങ്ങളുടെ പേരിൽ ആയാലും കാനഡയിൽ പുറം തള്ളപ്പെടുന്ന ഈ നിയമങ്ങൾക്കു ഒരു ഇളവ് ലഭിക്കുന്നതിന് വേണ്ടി ഒന്നിച്ചു നില്കേണ്ടിയിരിക്കുന്നു. ഒരു പൊതു ശബ്ദം ഇവിടുള്ള മലയാളി കൂട്ടായ്മകൾ ഒന്ന് ചേർന്ന് ഉയർത്തേണ്ടിയിരിക്കുന്നു.

(കാനഡയിൽ ഉള്ള പഞ്ചാബി,ഗുജറാത്തി,തമിഴ് കൂട്ടായ്മകൾ വിദേശ രാജ്യങ്ങളിൽ പോലും സ്വന്തമായി സന്നദ്ധ പ്രവർത്തകരെ അയച്ചു സഹായ ഹസ്തം നൽകുന്നതിന് പ്രാപ്തി നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്..)

ആത്മാഭിമാനികൾ ആയ പല കനേഡിയൻ മലയാളികളും കഷ്ടപ്പാടും,ബുദ്ധിമുട്ടുകളും സഹിച്ചു (കാനഡയ്ക്ക് അകത്തും പുറത്തും ),സർക്കാരും ആയി നിയമ യുദ്ധത്തിന് ഒരുങ്ങാതെ ചികിത്സയ്ക്കും,നിത്യ ചെലവുകൾക്കും ഒക്കെ ആയി കഷ്ടപ്പാട് സഹിച്ചു കഴിയുന്നു.

അത്യാവശ്യ ചികിത്സക്ക് അമിത പണം ചെലവഴിക്കുമ്പോൾ ഒരു കുടുംബം മുഴുവൻ ആണ് മാനസികമായും,സാമ്പത്തികമായും തകരുന്നത്,അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം,ആരോഗ്യം,നല്ല ഭക്ഷണം ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടുന്ന പ്രശ്നങ്ങൾ ആണ്.

ഇവിടെ രോഗങ്ങളും,അടച്ചു തീർക്കേണ്ട ബില്ലുകളും മാത്രമാണ് ഫ്രീ. പല രീതികളിൽ വരുമാനത്തിന്റെ 42 ശതമാനത്തോളം ടാക്സ് അടക്കുന്ന സാധാരണക്കാർ ആണ് കനേഡയിൽ ഉള്ളവർ.

കാനഡയിൽ വരുന്നവർക്ക് "എല്ലാം ഫ്രീ" ആണെന്നുള്ള പൊതു ധാരണയും മാറേണ്ടി ഇരിക്കുന്നു.

കൂട്ടുത്തരവാദിത്വത്തോട് കൂടിയ ഒരു പ്രവർത്തനം നാം ഓരോരുത്തരും ഉൾപ്പെടുന്ന ഈ ചെറിയ കമ്മ്യൂണിറ്റിക്കു ഗുണകരമാകും എന്ന് മാത്രം അടിവരയിടുന്നു.

Advertisment