Advertisment

ലോക പ്രവാസി സമൂഹത്തിന്‍റെ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന്

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ബ്രംപ്ടൺ:  ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് നടക്കും. വൈദേശികരും പ്രവാസികൾക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോട്‌ ആണ് ഈ വള്ളംകളിയെ കാത്തിരിക്കുന്നത്.

Advertisment

ആലപ്പുഴയുടെ ആവേശവും പായിപ്പടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി ആണ് കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളി.

publive-image

പത്താമത് വർഷം നടത്തുന്ന ഈ വള്ളംകളിയില്‍ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അധികാരികളും പങ്കെടുക്കുന്നതാണ്. വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം അറിയിച്ചു.വിവിധ ടീമുകള്‍ രജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞതായി കണ്‍വീനര്‍ ബിനു ജോഷ്വാ അറിയിച്ചു.

വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സമാജം എന്റര്‍ട്ടൈന്‍മെന്‍റ്റ് കണ്‍വീനര്‍ സണ്ണി കുന്നംപിള്ളില്‍ അറിയിച്ചു. ഷിബു ചെറിയാന്‍, ജോസഫ്‌ പുന്നശ്ശേരി തുടങ്ങിയവര്‍ അംഗങ്ങളായി ഉള്ള ഫിനാന്‍സ് കമ്മറ്റി പ്രവർത്തിക്കുന്നു. വള്ളംകളിയുടെ കഴിഞ്ഞ പത്തു വര്‍ഷമായുള്ള പ്രധാന സ്പോണ്സര്‍ മനോജ്‌ കരത്തായെ ജലോത്സവ വേദിയിൽ ആദരിക്കും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്നും രാവിലെ കൃത്യം പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്നും റേസ് കമ്മറ്റി അംഗങ്ങളായ ഗോപകുമാര്‍ നായര്‍ ,തോമസ്‌ വര്‍ഗീസ്‌ ,മജു മാത്യു എന്നിവര്‍ അറിയിച്ചു.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ , ബ്രംപ്ടന്‍ എം പി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ടോം വര്‍ഗീസ്‌, ജോബ്സണ്‍ ഈശോ, തുടഞ്ഞിയവരുടെ നേതൃത്വത്തില്‍ വിവിധ ജലോത്സവ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

ഭക്ഷണത്തിനായി തട്ടുകട ഉണ്ടായിരിക്കുമെന്ന് മത്തായി മാത്തുള്ള അറിയിച്ചു. മത്സരങ്ങള്‍ക്ക് എല്ലാ വിഭാഗം ആളുകളുടെയും പൂര്‍ണ്ണ സഹകരണമാണ് ലഭിക്കുന്നതെന്നു കണ്‍വീനര്‍മാരായ സഞ്ജയ്‌ മോഹന്‍ ,ഡേവിസ് ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

ഫാസില്‍ മുഹമ്മദ്‌ എഡിറ്റര്‍ ആയി ഉള്ള സുവനീർ ജലോത്സവ വേദിയിൽ പ്രകാശനം ചെയ്യുമെന്ന് ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

Advertisment