Advertisment

കാനഡയിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രാംപ്ടണിലുള്ള കോഴിഫാമിലെ ജീവനക്കാരൻ കോവിഡ് പിടിപെട്ട് മരിച്ചു

author-image
admin
New Update

- ഷിബു കിഴക്കേകുറ്റ്   

Advertisment

കാനഡ:  കാനഡയിലെ മേപ്പിൾ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേർക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയർന്നേക്കാം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രാംപ്ടണിലെ പ്ലാന്റിലെ ജീവനക്കാരനാണ് മരിച്ചത്.

മലയാളികൾ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കൻ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റിൽ ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമിൽ വന്നാണ് മേടിക്കുന്നത് .

publive-image

മലയാളികൾ ഏറ്റവും കൂടുതൽ വാങ്ങിച്ചു ഫ്രിഡ്ജിൽ വച്ചിരിക്കുന്നതും ഈ കമ്പനിയുടെ തന്നെയാണ്. പലരും ഈ അടുത്തനാളിൽ പ്ലാന്റിൽ പോയി ചിക്കൻ മേടിച്ചിട്ടുള്ളതായി അറിയുന്നു.

അതുപോലെതന്നെ അമേരിക്കയിലെ ആമസോണിലെ കോവിഡ് -19 പിടിച്ചതും കാനഡയിലെ ജീവനക്കാരും ആശങ്കയിലാണ് 600 കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് കാനഡയിലെ ജീവനക്കാരും പേടിയിലാണ് .

യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്.

ഈ കോഴി ഫാമിന് അടുത്തുതന്നെ ആമസോണിന് കാനഡയിലെ ഏറ്റവും കൂടുതൽ ഡിസ്ട്രിബൂഷൻ സെൻസറുകൾ ഉള്ളതും . ധാരാളം ജോലിക്കാരും ഉണ്ട് അവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട് .

ഈ പ്ലാനിലെ ജോലിക്കാരും ആശങ്കയിലാണ്. കാനഡയിലെയും അമേരിക്കയിലെയും ആളുകൾ കൂടുതലും കോവിഡ് കാലത്ത് ആശ്രയിക്കുന്നത് ആമസോൺ ഡെലിവറി തന്നെയാണ്. പ്രായമായവർ പലരും കടകളിൽ പോകുന്നില്ല. ഓർഡർ ചെയ്യുകയാണ് ചെയ്യാറുള്ളത്.

Advertisment