Advertisment

കാനഡയില്‍ 7 മില്യണ്‍ ഡോളര്‍ ലോട്ടറിയടിച്ചു. തൂപ്പു ജോലി ഉപേക്ഷിക്കില്ലെന്ന് വിജയി

New Update

കാനഡ:  കാനഡയില്‍ ജോലി ചെയ്യുന്ന വിറ്റൊ ഹലസണ്‍ ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പില്‍ 7 മില്യണ്‍ ഡോളറിന്റെ സമ്മാനത്തിനര്ഹനായി. 2009 ല്‍ ഫിലിഫൈന്‍സില്‍ നിന്നും ജോലി തേടിയാണ് വീറ്റൊ കാനഡിയിലെത്തിയത് ഇവിടെ ജാനിറ്റര്‍ (തൂപ്പു ജോലി) ചെയ്തു വരികെയാണ് ലോട്ടറിയിലൂടെ ഭാഗ്യം തന്നെ തുണച്ചത്.

Advertisment

publive-image

മൂന്ന് മക്കളും, പേരക്കുട്ടികളുമായി താമസിക്കുന്ന വിറ്റൊ പുതിയൊരു വീടു വാങ്ങണമെന്നാഗ്രഹിക്കുന്നു എന്നാല്‍ താന്‍ ചെയ്തുവരുന്ന തൂപ്പു ജോലി ഉപേക്ഷിക്കുകയില്ലെന്നും, അദ്ദേഹം പറഞ്ഞു.

ലോട്ടോ 6/49 ടിക്കറ്റിന്റെ ആറ് നമ്പറുകള്‍ മാച്ച് ചെയ്തത് വിശ്വസിക്കാനായില്ലെന്നും മക്കളെ വിളിച്ചുവരുത്തി ഓണ്‍ലൈനില്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പ് വരുത്തിയതായും വിറ്റൊ പറഞ്ഞു.

58-ാമത് ജന്മദിനം ആഘോഷിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഭാഗ്യം അദ്ദേഹത്തെ കടാക്ഷിച്ചത്. മെയ് 17 ന് 7 മില്യണ്‍ ഡോളറിന്റെ ചെക്ക് ലോട്ടറി അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോര്‍പറേഷന്‍ വക്താവാണ് വിവരം ഔദ്യോഗികമായ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

Advertisment