Advertisment

കാനഡ ഒരുങ്ങുന്നു ഒരു രാഷ്ട്രീയ അംഗത്തിനായി - മലയാളി പുതു മുഖങ്ങൾ രംഗത്ത്

New Update

കാനഡ:  ബഡ്ജറ്റ് ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും, പുതിയ വേതന വ്യവസ്ഥകളിലും, വംശീയ പരിഗണനയിലും അധികം തല്പരർ ആകാതെ കനേഡിയൻ വോട്ടർമാർ, പ്രത്യേകിച്ചും ഒന്റാറിയോവിലെ വോട്ടർമാർക്കിടയിൽ മനം മാറ്റം. കൺസർവേറ്റീവ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന ദീനികൾ ഒരു വിഭാഗവും,ലിബറൽ പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന,ചെറുകിട കച്ചവടക്കാരിൽ ഭൂരി ഭാഗവും വരുന്ന തെരഞ്ഞെടുപ്പിൽ മാറ്റി ചിന്തിക്കുന്ന രീതിയിൽ താഴെത്തട്ടിൽ ചർച്ചകൾ നടക്കുന്നു.

Advertisment

കൺസർവേറ്റീവ് പാർട്ടി ആദ്യം നിശ്ചയിച്ചിരുന്ന പാട്രിക്നു മേൽ ലൈംഗീക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് മത്സര രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നിരിക്കുന്നു. പുതിയ നേതൃത്വത്തിൽ ഇപ്പോഴും ചർച്ചകൾ പൊടി പൊടിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് വോട്ടുകൾ നാലൊരു ശതമാനം ചില അബദ്ധ പ്രസ്താവനകളിലൂടെ മാറി മറിഞ്ഞു ലിബറൽ പാർട്ടി കരസ്ഥമാക്കിയിരുന്നു.

publive-image

നിഖാബ് നിരോധനം,മത വ്യത്യാസം ഇല്ലാതെ ജോലി സ്ഥലത്തും,പൊതു സ്ഥലത്തും തുല്യത ഇതായിരുന്നു കൺസേർവേറ്റീവിന്റെ അജണ്ട.അതിൽ നിന്നും വ്യത്യസ്തമായ നടപടികളിലൂടെ ലിബറൽ പാർട്ടിയുടെ പ്രവർത്തനവും,പ്രസ്താവനകളും സങ്കുചിതമായി ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ വോട്ട് തട്ടുന്നതിൽ മികവ് കാട്ടി.

എന്നാൽ തെരഞ്ഞെടുപ്പിനി ശേഷം റാഫ്യൂജി നിയമങ്ങൾ,കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ,അധിക വേതന വ്യവസ്ഥകളിൽ തകരുന്ന ചെറു കച്ചവടങ്ങളും,വ്യവസായങ്ങളും,ബാങ്കിങ് പലിശ വർധന,കെട്ടിട നികുതിയിലും,കെട്ടിട ലോൺ സംവിധാനങ്ങളിലും വന്ന നിയമങ്ങൾ,ഇവയെല്ലാം സാമ്പത്തീകമായി സാധാരണക്കാരെ വലക്കുകയാണ്.പല ഗാർഹിക സർവീസ് സ്ഥാപനങ്ങളും,ഗാർഹിക ചെറുകിട സ്റ്റോറുകളും പൂട്ടൽ ഭീഷണിയിൽ ആണ്.റിയൽഎസ്റ്റേറ്റ് മേഖലയിൽ വിപണനം വളരെ കുറഞ്ഞിരിക്കുന്നു.

പല നേട്ടങ്ങളും പ്രതീക്ഷിച്ചു ഭരണം തിരിച്ചു പിടിച്ചു ലിബറൽ സർക്കാർ ആശിക്കാരത്തിൽ വരുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു പ്രൊവിൻഷ്യൽ, ഫെഡറൽ സർക്കാരുകളിൽ നല്ല പ്രാമുഖ്യം നൽകിയിട്ടുണ്ട് എങ്കിലും, വംശീയ പരമായി ഇവർക്ക് സ്വന്തം വംശജരെ നേരത്തേത് പോലെ സഹായിക്കാൻ കഴിയുന്നില്ല. ഈ ആരോപണം സിഖ്, ഗുജറാത്തി, തമിഴ്, ശ്രീലങ്കൻ വോട്ടർമാരുടെ ഇടയിൽ ശക്തവും ആണ്.

ഫെബ്രുവരി 1 മുതൽ 25 വരെ വോട്ടർമാരുടെ ഇടയിൽ ഒന്റാറിയോവിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്ന് നടത്തിയ ടെലഫോണിക് സർവേയിൽ ആണ് ഇത് വ്യക്തമായത്.

ജഗ്‌മീർ സിങ് നെ ഉയർത്തിക്കാട്ടി ആണ് എൻ ഡി പി ഈ അവസരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.അത് കൊണ്ട് തന്നെ നല്ലൊരു ശതമാനം വോട്ട് എൻ ഡി പി യിലേക്ക് ഒഴുകും എന്നത് വ്യക്തമാണ്.

ഒന്റാറിയോ വിനെ സംബന്ധിച്ച് രണ്ടു നിർണ്ണായക തെരഞ്ഞെടുപ്പുകൾ ആണ് 2018-ൽ നടക്കുവാനിരിക്കുന്നത്. ജൂൺ 07 നു മുനിസിപ്പൽ, ബോർഡ് ട്രസ്റ്റീ തെരഞ്ഞെടുപ്പും,ഒക്ടോബർ 22 നു പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പും.ഈ വിധികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും 2019 ഒക്ടോബറിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന്റെ അവസാന മിനുക്കു പണികൾക്ക് രാഷ്ട്രീയ പാർട്ടികൾ രൂപം നൽകുക.പല സാമൂഹിക സംഘടനകളിലും സ്വാധീനം ചെലുത്തി എംപിപി മാർ വെളിച്ചത്തേയ്ക്കു ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ കോൺഗ്രസിന് സമാനമായ കൺസർവേറ്റീവ്, കമ്യൂണിസ്റ്റ് മാർക്സിസ്റ്റിനു സമാനമായ എൻ ഡി പി , സി പി ഐ ക്കു സമാനമായ ലിബറൽ, പ്രാദേശികതയെയും , പാരമ്പരാഗതങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രീൻ പാർട്ടി , ഫ്രഞ്ച് പ്രൊവിൻസായ കുബക്ക് ലെ പ്രാദേശിക പാർട്ടി ഉൾപ്പെടുന്ന അഞ്ചു പ്രമുഖ പാർട്ടികൾ മത്സരത്തിനു തയ്യാറെടുക്കുമ്പോഴും, ഭരിക്കുന്നവരോ,പ്രതിപക്ഷമോ ആരെയും തല്ലുകയോ, കൊല്ലുകയോ, ഒന്ന് മുഖം കറുപ്പിച്ചു ചീത്ത വിളിക്കുന്നു പോലും ഇല്ല എന്നതാണ് ജനാധിപത്യ രാജ്യങ്ങളിൽ വലിയവനായ ഇന്ത്യ പഠിക്കേണ്ടത്.

ഈ തവണയും മലയാളികളുടെ ഇടയിൽ നിന്നും പുതു മുഖങ്ങൾ പല രാഷ്ട്രീയ കൊടികളുടെ കീഴിൽ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു.കഴിഞ്ഞ കാൽ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന പലരും പാർട്ടിയുടെ പല ഉത്തര വാദിത്വപ്പെട്ട ജോലികളിൽ വ്യാപൃതരും ആണ്. മറ്റു ഇന്ത്യൻ വംശജരുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളികൾ എണ്ണത്തിൽ കുറവാണ്.

പഞ്ചാബ്, ഗുജറാത്ത്, ശ്രീലങ്ക , തമിഴ് എന്നിവർക്ക് ശേഷം മാത്രമേ മലയാളി വോട്ടർമാരുടെ എണ്ണം വരുന്നുള്ളൂ. മലയാളികളുടെ പ്രാതിനിധ്യവും,സാന്നിധ്യവും ഭരണ തലങ്ങളിലേയ്ക്ക് ഉയർത്തി കൊണ്ടുവരുവാൻ നാം ഓരോ മലയാളികളും പ്രതിജ്ഞാബദ്ധര്‍ ആണ്. അതിന്നായി രാഷ്ട്രീയം, ജാതി മത ചിന്തകൾ എല്ലാം മറന്നു പരസ്പരം സഹായിക്കേണ്ടത് അത്യന്താപേക്ഷിതവും ആണ് എന്ന് മാത്രം അടിവരയിടുന്നു.

Advertisment