Advertisment

കനേഡിയൻ ലയൺസ്‌ “അഗ്രി ചലഞ്ച്” വിക്ടോറിയ ഡേയിൽ ആരംഭിക്കുന്നു

author-image
admin
New Update

മിസ്സിസ്സാഗാ: ടീം കനേഡിയൻ ലയൺസിന്റെ നേതൃത്വത്തിൽ കാനഡയിലെ ഓൻറ്റാറിയോ പ്രോവിൻസിലെ താമസക്കാരായ മലയാളികൾക്കുവേണ്ടിയുള്ള "അഗ്രി ചലഞ്ച്" മെയ് 18 വിക്ടോറിയ ഡേയിൽ തുടക്കം കുറിക്കുന്നു.

Advertisment

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും സ്വന്തം സംസ്കാരത്തോട് ചേർന്ന് നിന്നുകൊണ്ട് തനതായ കേരളീയ കൃഷി രീതികൾ വിദേശ മണ്ണിലും പരീക്ഷിക്കുന്ന ഓൻറ്റാറിയോ നിവാസികളായ മലയാളികൾക്ക് പ്രോത്സാഹനമായിട്ടാണ് ടീം കനേഡിയൻ ലയൺസ്‌ മൂന്ന് വിഭാഗങ്ങളിലായുള്ള "അഗ്രി ചലഞ്ച് അവാർഡുകൾ" ആരംഭിക്കുന്നത് .

publive-image

ഏറ്റവും മികച്ച കനേഡിയൻ മലയാളി കർഷകനുള്ള ലയൺസ്‌ കർഷകശ്രീ 2020 , ഏറ്റവും മികച്ച വെജിറ്റബിൾ ഗാർഡനുള്ള ലയൺസ്‌ കർഷകമിത്ര 2020 , ഏറ്റവും മികച്ച പൂത്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ 2020 എന്നിവയാണ് ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകൾ.

ലയൺസ്‌ കർഷകശ്രീ അവാർഡ് വിജയിക്ക് ലഭിക്കുന്നത് മോൻസി തോമസ് നൽകുന്ന 501 ഡോളർ ക്യാഷ് പ്രൈസും ഫലകവുമാണ് . ലയൺസ്‌ കർഷകമിത്ര അവാർഡ് വിജയിക്ക് ലഭിക്കുന്നത് ടോമി കോക്കാട്ടിന്റെ കേരളാ കറി ഹൗസ്സ് നൽകുന്ന 251 ഡോളർ ക്യാഷ് പ്രൈസും ഫലകവുമാണ് .

ജയാസ്‌ ട്യൂട്ടറിംഗ് നൽകുന്ന 251 ഡോളർ ക്യാഷ് പ്രൈസും ഫലകവുമാണ് ഉദ്യാനാശ്രേഷ്ഠ അവാർഡ് വിജയിക്ക് നൽകുന്നത് . കേരളീയ കാർഷിക പാരമ്പര്യത്തെ അടുത്തറിയുന്നതിനും ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ലയൺസ്‌ ഇത്തരമൊരു സംഭരംഭത്തിലൂടെ ലക്ഷ്യമിടുന്നത് .

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും വീണുകിട്ടുന്ന കുറച്ച് ഒഴിവുസമയം കുടുംബാഗങ്ങളോടൊപ്പം മണ്ണിനും കൃഷിക്കുമായി മാറ്റിവയ്ക്കുവാനും നമ്മുടെ കുട്ടികളെ കേരളീയ രീതിയിലുള്ള അടുക്കളത്തോട്ട നിർമ്മാണത്തിലേക്കു ആകർഷിക്കുവാനുമാണ് ഈ അഗ്രി ചലഞ്ചിലൂടെ കനേഡിയൻ ലയൺസ്‌ ഉദ്ദേശിക്കുന്നത് .

മെയ് 18 വിക്ടോറിയാ ഡേ മുതൽ ജൂൺ 30 വരെയാണ് താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി .

കൂടുതൽ വിവരങ്ങൾക്ക് വിനു ദേവസ്യ - 647 896 4207 , മൈക്കിൾ ആന്റർ - 647 87 78474, ഫെലിക്സ് ജെയിംസ് - 289 995 0555 , ഡെന്നിസ് ജേക്കബ് - 647 515 9727 എന്നിവരെ ബന്ധപ്പെടുകയോ https://www.teamcanadianlions.ca/ സന്ദർശി ക്കുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Advertisment