Advertisment

വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം: പെന്‍സില്‍വാനിയയില്‍ പിരിച്ചുവിട്ട അധ്യാപിക നഷ്ടപരിഹാരം ആവശ്യപ്പെട്ടു

author-image
പി പി ചെറിയാന്‍
Updated On
New Update

പെന്‍സില്‍വാനിയ:  വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതു ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടികാട്ടി ഹാരിസ്ബര്‍ഗം റോമന്‍ കാത്തലിക്ക് ഡയോസീസിന്റെ കീഴിലുള്ള അവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റീജിയണല്‍ സ്ക്കൂളില്‍ നിന്നും പിരിച്ചുവിട്ട അദ്ധ്യാപിക നയ്ട് റീച്ച് (Naiad Reich) നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 1ന് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു.

Advertisment

publive-image

കത്തോലിക്കാ മതവിശ്വാസി അല്ലാതിരുന്നിട്ടും സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മേരി ആന്‍ അച്ചടക്കത്തിന്റേയും, കുട്ടികള്‍ക്ക് നല്ല മാതൃകയായി പ്രവര്‍ത്തിച്ചില്ല എന്ന് ആരോപിച്ചുമാണ് നവംബറില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ജൂണില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അതിനുശേഷം വിവാഹം നടക്കും എന്നും ഇവരുടെ തീരുമാനത്തൈ അംഗീകരിക്കുവാന്‍ സിസ്റ്റര്‍ മേരി തയ്യാറായിട്ടില്ലായെന്ന് അദ്ധ്യാപിക ആരോപിക്കുന്നു.

ഗര്‍ഭിണിയാണെന്ന് പ്രിന്‍സിപ്പാളെ അറിയിച്ചപ്പോള്‍ ഇതൊരു വലിയ പ്രശ്‌നമാണെന്നും, ഡയോസീസുമായി ഇതിനെ കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും അദ്ധ്യാപിക പറയുന്നു. ഗര്‍ഭിണിയായതില്‍ തെറ്റില്ലെന്നും, എന്നാല്‍ വിവാഹത്തിനു മുമ്പു ഇതു സംഭവിക്കരുതായിരുന്നുവെന്ന് സിസ്റ്റര്‍ പറഞ്ഞതായും അദ്ധ്യാപിക പറഞ്ഞു. ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ ചെയര്‍പേഴ്‌സനുമായി അദ്ധ്യാപികയുടെ പിരിച്ചുവിടല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും, പത്രത്തിലൂടയാണ് അറിഞ്ഞതെന്നും മറ്റൊരു ബോര്‍ഡ് മെമ്പറായ ടോണി പറഞ്ഞു.

ഫെബ്രുവരി 1ന് നോര്‍ത്ത് അംബര്‍ലാന്റ് കൗണ്ടിയില്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസ്സില്‍ എന്താണ് തീരുമാനം ഉണ്ടാകുക എന്ന് ആകംക്ഷയോടെ കാത്തിരിക്കുകയാണ് സഹപ്രവര്‍ത്തകരും, അ്ദ്ധ്യാപികയും.

Advertisment