Advertisment

മിസ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്ത് ഹ്യൂസ്റ്റണില്‍ അന്തരിച്ചു

New Update

ഹൂസ്റ്റണ്‍:  മിസ്സ് യൂണിവേഴ്‌സ് കിരീടം ചൂടിയ ടെക്‌സസ്സില്‍ നിന്നുള്ള പ്രഥമ വനിത ചെല്‍സി സ്മിത്ത്(45) സെപ്റ്റംബര്‍ 8 ന് ഹൂസ്റ്റണില്‍ നിര്യാതയായി. 2017 മുതല്‍ ലിവര്‍ കാന്‍സറിന് ചികിത്സയിലായിരുന്നുവെന്ന് ചെല്‍സി സ്മിത്തെന്ന് സ്‌പോക്ക് പേഴ്‌സന്‍ ജെറോഡ് ക്ലവിന്‍ സക്കി മാധ്യമങ്ങളെ അറിയിച്ചു.

Advertisment

publive-image

ആദ്യമായി 1994 ല്‍ മിസ്സ് ഗാല്‍വസ്റ്റണ്‍ കൗണ്ടി ക്രൗണ്‍ നേടിയതിനുശേഷം അടുത്ത വര്‍ഷം മിസ്സ് ടെക്‌സസ്, യു.എസ്.എ., മിസ്സ് യു.എസ്.എ. കിരീടവും ഇവര്‍ക്ക് ലഭിച്ചിരുന്നു.

മൂന്ന് കിരീടവും ഒരേ സമയം നേടിയ ഏക സുന്ദരിയായിരുന്നു ചെല്‍സി സ്മിത്ത്. മിസ്സ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ടെക്‌സസ്സ് വനിതയായിരുന്നു ചെല്‍സി.

publive-image

ഒക്ടോബര്‍ മാസം ഹൂസ്റ്റണിലാണ് ഇവരുടെ പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള സംസ്ക്കാര ചടങ്ങുകള്‍ നടക്കുക എന്നും വക്താവ് ജെറോഡ് അറിയിച്ചു.

Advertisment