Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിച്ചു

New Update

ഷിക്കാഗോ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ മതബോധന വിദ്യാർത്ഥികളും, മതാദ്ധ്യാപകരും, നവംബർ 3 ഞായറാഴ്ച സകല വിശുദ്ധരുടേയും തിരുന്നാൾ ആചരിച്ചു.

Advertisment

publive-image

മുന്നൂറോളം വിദ്യാർത്ഥിനി - വിദ്യാർത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തിൽ ദൈവാലയത്തിന്റെ അൾത്താരക്കു മുൻപിൽ ഭക്തിപുരസരം അണിനിരന്നപ്പോൾ സ്വർഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി.

publive-image

9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള തിരുന്നാൾ കുർബാനക്കുശേഷം, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാർത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും വിശുദ്ധരുടെ വേഷവിതാനത്തിൽ അൾത്താരയിലേക്ക് വന്നത് വ്യത്യസ്ഥമായ ആഘോഷമായിരുന്നു.

ഏറ്റവും നല്ല കോസ്റ്റൂമിട്ട 11 വിദ്യാർത്ഥികൾക്ക് സമ്മാനദാനവുമുണ്ടായിരുന്നു. അതി മനോഹരമായ ഈ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ർ. ഇ. റ്റീന നെടുവാമ്പുഴയും, അസി. ഡി. ർ. ഇ. മെർളിൻ പുള്ളോർകുന്നേലും മറ്റ് മതാദ്ധ്യാപകരുമാണ്.

Advertisment