Advertisment

ക്നാനാ‍യ റീജിയൺ - പ്രീ - മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ ഷിക്കാഗോയിൽ

New Update

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന് നേത്യുത്വം നൽകുന്നത്.

Advertisment

publive-image

അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ വിവാഹ ഒരുക്ക സെമിനാർ തീർച്ചയായും യുവജനങ്ങൾക്ക് അവർ ആരംഭിക്കുന്ന കുടുംബജീവിതത്തിന് ഏറെ സഹായകരമാകുന്ന ഒന്നാകുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.

പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്.

Advertisment