Advertisment

ഷിക്കാഗോ നഴ്‌സസ് സമരം ഒത്തുതീര്‍പ്പായി, നവം 27 മുതല്‍ പണിമുടക്കില്ല

New Update

ഷിക്കാഗോ:  ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ 2200 നഴ്‌സുമാര്‍ നവംബര്‍ 27 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം അധികൃതര്‍ യുണിയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപേക്ഷിക്കാന്‍ തയാറായത്.

Advertisment

publive-image

ഏപ്രലില്‍ അവസാനിച്ച കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് സമരത്തിന് യൂണിയന്‍ നോട്ടീസ് നല്‍കിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ 26 ന്&ിയുെ; വോട്ടെടുപ്പ് നടക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമരത്തിന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ചയുടെ ആരംഭത്തില്‍ നൂറിലധികം കുട്ടികളായ രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. മറ്റു രോഗികളേയും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

നഴ്‌സ്- രോഗി അനുപാതം കുറയ്ക്കുക, പുതുതായി ജോലിക്ക് കപ്രവേശിക്കുന്ന നഴ്‌സുമാര്‍ക്ക് ഇന്‍സന്റീവ് പേ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്.

സെപ്റ്റംബര്‍ 20-നു നഴ്‌സുമാര്‍ ഒരു ദിവസം പണിമുടക്കിയതിനെ തുടര്‍ന്നു നാലു ദിവസത്തെ ലോക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പായത് രോഗികള്‍ക്കും സ്റ്റാഫിനും ആശ്വാസമായി.

Advertisment