Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ ക്രിസ്മസ് ആഘോഷം ഭക്തിനിർഭരമായി

New Update

ഷിക്കാഗോ:  2019 ഡിസംബർ 24 തിങ്കളാശ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ക്രിസ്മസ് ആഘോഷിച്ചു. വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലാണ് തിരുപ്പിറവിയുടേയും, ശാന്തിയുടേയും സമാധാനത്തിന്റേയും, നന്മയുടേയും സ്നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിപൂർവ്വം നടന്നത്.

Advertisment

publive-image

ഭക്തിനിർഭരമായ തിരുകർമ്മങ്ങളുടെ മധ്യേനടന്ന ക്രിസ്മസ്‌ സന്ദേശത്തിൽ, ദൈവം ആദിമാതാപിതാക്കൾക്ക് നല്കിയ വാഗ്ദാനപ്രകാരം, വിനയാന്വതനായി കാലിത്തൊഴുത്തിൽ, രാജാധിരാജനും, സകലത്തിന്റേയും ഉടയവനും പരിപാലകനുമായ ദൈവപുത്രൻ പൂർണ്ണ മനുഷനായി ഭൂജാതനായതിനെപ്പറ്റി ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ അനുസ്മരിപ്പിച്ചു.

publive-image

ഫൊറോനായിലെ എല്ലാ അംഗങ്ങൾക്കും ഉണ്ണിയേശുവിന്റെ ശാന്തിയും സമാധാനവും ആശംസിക്കുകയും ക്രിസ്മസ്സിന്റെ എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.

publive-image

ക്രിസ്മസ് ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്താൻ സഹായിച്ച ഏവർക്കും പ്രത്യേകിച്ച് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരേയും, കുര്യൻ നെല്ലാമറ്റത്തിന്റേയും ഫിലിപ്പ് കണ്ണോത്തറയുടേയും നേത്യുത്വത്തിലുള്ള അൾത്താര ശുശ്രൂഷികളേയും, പള്ളി ഭംഗിയായി അലംങ്കരിച്ച തങ്കമ്മ നെടിയകാലായുടെ നേത്യുത്വത്തിലുള്ള ഡെക്കറേഷൻ ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിൽ സ്വരമാധുര്യങ്ങളാലപിച്ച കൊയർ ടീമിനേയും, സൌൺ‌ഡ് എഞ്ചിനീയറായ സൂരജ് കോലടിയേയും, മെൻസ് & വിമെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ രുചികരമായ ഭക്ഷണം നല്കിയ എല്ലാവരേയും, കരോൾ ഗാനങ്ങളാലപിച്ചവരേയും, മറ്റ് ഭാരവാഹികളേയും വികാരി ഫാദർ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

publive-image

Advertisment