Advertisment

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനായിൽ കൈക്കാരന്മാർക്ക് ഫലകം നൽകി ആദരിച്ചു

New Update

ഷിക്കാഗൊ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, ഡിസംബർ മുപ്പതാം തിയതി 7 മണിക്ക് 12 മണിക്കുർ ആരാധനയുടെ സമാപനത്തോടുള്ള വിശുദ്ധ കുർബാനക്കുശേഷം ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് 2016 - 2018 വർഷങ്ങളിൽ സ്ത്യുത്യർഹമായി സേവനമനുഷ്ടിക്കുന്ന കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവർക്ക് സ്പടിക ഫലകങ്ങൾ നൽകി ആദരിച്ചു.

Advertisment

publive-image

വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും ഭംഗിയായി ക്യത്യം നിർവഹിച്ച കൈക്കരന്മാർ നൽകിയ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും, അവരേയും, അവരുടെ കുടുംബാംഗങ്ങളേയും, കാരുണ്യവാനായ ദൈവം സ‌മ്യുദ്ധമായി അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

2016 - 2018 വർഷങ്ങളിൽ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി എന്നിവരോടൊപ്പം എക്സിക്കൂട്ടീവ് അംഗങ്ങളായി ബിനോയി കിഴക്കനടി (പി. ആർ. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറർ) എന്നിവർ സേവനം അനുഷ്ടിച്ചിരുന്നു.

Advertisment