Advertisment

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ സെമിനാർ നടന്നു

New Update

ഷിക്കാഗൊ:  നവംബർ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനക്കുശേഷം, വൈകാരിക ബുദ്ധിയും, വൈകാരിക പക്വതയും എന്ന വിഷയത്തെ ആസ്പദമാക്കി വിമെൻ മിനിസ്ട്രിയുടെ നേത്യുത്വത്തിൽ ഡോ. അജിമോൾ പുത്തെൻപുരയിൽ സെമിനാർ നടത്തി.

Advertisment

publive-image

വികാരങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാനും, മറ്റുള്ളവർക്ക് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാനും എങ്ങനെ സാധിക്കും, അതുപോലെ അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും എങ്ങനെ തടയാം, എന്നിവയെ ആസ്പദമാക്കിയായിരുന്നു സെമിനാർ.

കമ്മ്യൂണിറ്റിക്ക് വളരെ ഏറെ ഉപകാരപ്രദമായ ഈ സെമിനാർ നടത്തിയ ഡോ. അജിമോൾ ലുക്കോസ് പുത്തെൻപുര സ്വീഡിഷ് കോമേൻസ് ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടറാണ്.

Advertisment