Advertisment

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായുടെ ദശവത്സര സ്മൃതി പ്രകാശനം ചെയ്തു

New Update

ഷിക്കാഗോ:  ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ, 2018 ഒക്ടോബർ 27 ശനിയാശ്ച 10 മണിക്കുള്ള വിശുദ്ധ കുർബാനക്കുശേഷം, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ്, മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപറമ്പിൽ പിതാവിന് ദശവത്സര സ്മൃതി നൽകികൊണ്ട്, സ്മരണിക പ്രകാശനം ചെയ്തു.

Advertisment

പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയവും, തലപ്പള്ളിയുമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവകയുടെ ദശാബ്ദി വർഷാചരണത്തിന്റെ ഭാഗമായി, 1983 ഒക്ടോബർ മുതൽ ഇന്നു വരേയുള്ള കാലഘട്ടങ്ങളുടെ ഒരു നേർ ചിത്രം, സ്മരണികയിലെ രചനയിലൂടെ അനാചരണം ചെയ്തു.

publive-image

ഈ കാലയളവിലെ പ്രസക്തമായ എല്ലാ സംഭവങ്ങളുടേയും, ആഘോഷങ്ങളുടെയും, ആനുകാലിക രചനകളുടേയും, കുടും‌ബാംഗങ്ങളുടേയും, നമ്മിൽ നിന്നും വേർപിരിഞ്ഞവരുടേയും, വാർഷികാഘോഷങ്ങളുടേയും ഫോട്ടോകളും, ആകർഷകമായ പരസ്യങ്ങളും ഉന്നത നിലവാരത്തിലുള്ള ഡിസൈനിൽ അച്ചടിച്ച ഈ സ്മ്യതി ഒരു വലിയ മുതൽക്കൂട്ടാണ്.

ബിനോയി കിഴക്കനടി, മാത്യു ഇടിയാലി, റ്റോണി പുല്ലാപ്പള്ളി, സുജ ഇത്തിത്തറ, സക്കറിയ ചേലക്കൽ, മത്തിയാസ് പുല്ലാപ്പള്ളി എന്നിവരാണ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ. ഫാ. എബ്രാഹം മുത്തോലത്ത്, റോയ് ശ്രീകണ്ടമംഗലം, ബിജൊ കാരക്കാട്ട് എന്നിവരാണ് അതിമനോഹരമായ ഈ സ്മരണികയുടെ ഡിസൈനിന് പിന്നിൽ പ്രവർത്തിച്ചത്.

ഷിക്കാഗോ ക്നാനായ റീജിയൺ ഡിയറക്ടറും, വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, മോർട്ടൺഗ്രോവ് സെ.മേരീസ് ഇടവക അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലയിൽ, മിനിസ്സോട്ട സെ. പോൾ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ.ഫാ. ബിജു പാട്ടശ്ശേരിൽ, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി റവ. ഫാ. ജെമി പുതുശ്ശേരിൽ, ഷിക്കാഗോ വിസിറ്റേഷൻ കോൺ‌വെന്റ് മദർ സി. സിൽ‌വേരിയോസ്, ജനറൽ കൺ‌വീനർ റ്റോണി പുല്ലാപ്പള്ളി, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നെടുവാമ്പുഴ, ചീഫ് എഡിറ്റർ ബിനോയി കിഴക്കനടി എന്നിവരുടെ സന്നിദ്ധ്യത്തിലാണ് പ്രകാശനം നടന്നത്.

Advertisment