Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

New Update

ഷിക്കാഗോ:  ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഒക്ടോബർ 28 ഞായറാശ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിയർപ്പണത്തോടെ അസാധ്യ കാര്യങ്ങൾ സാധിക്കുന്നതിന്റെ മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവം ആചരിച്ചു.

publive-image

തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ വി. യൂദാ തദേവൂസ് ശ്ലീഹ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളും, യേശുവിന്റെ ബന്ധുവും, ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നെന്നും, യൂദാശ്ലീഹയുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും, ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. ഫിലിപ്പ് & ഡോളി പുത്തെൻപുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.

Advertisment