Advertisment

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ മതബോധന വിദ്യാർത്ഥികളുടെ താങ്ക്സ് ഗിവിങ് പ്രൊജെക്ട് മാതൃകാപരമായി

New Update

ഷിക്കാഗോ:  നവംബർ 18 ഞായറാഴ്ച, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിലെ മതബോധന വിദ്യാർത്ഥികൾ ആലംബഹീനർക്ക് ലഞ്ച് ബാഗ് നൽകിക്കൊണ്ടുള്ള ചാരിറ്റി പ്രൊജെക്ട് മാതൃകാപരമായി.

Advertisment

publive-image

ഈ ആശയം അവതരിപ്പിച്ച് നടപ്പിലാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ചയത് യൂത്ത് അധ്യാപകനായ മാർക്ക് സക്കറിയ ഒറ്റതൈക്കലാണ്. ഡി. ആർ. ഈ. റ്റീനാ നെടുവാമ്പുഴ, അസി. ഡി. ആർ. ഈ. മാരായ മെർളിൻ പുള്ളോർകുന്നേൽ, നബീസ ചെമ്മാച്ചേൽ, സ്കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിൽ എന്നിവരാണ് ഈ ചാരിറ്റി പ്രൊജെക്ടിന് നേതൃത്വം നൽകിയത്.

publive-image

എല്ലാ മതബോധന വിദ്യാർത്ഥികളും, അധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്ത ഈ ചാരിറ്റി പ്രൊജെക്ടിൽ, ഇരുന്നൂറ്റി അമ്പതോളം ലഞ്ച് ബാഗുകൾ സമാഹരിക്കുകയുണ്ടായി. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഈ ചാരിറ്റി പ്രൊജെക്ടിന് നേത്യുത്വം നൽകിയവരേയും, പങ്കെടുത്ത എല്ലാ കുട്ടികളേയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

publive-image

Advertisment