ചിക്കാഗോ ‘ഫൊറെയിൻ ഫെസ്റ്റ്’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Wednesday, September 12, 2018

–  സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആ. ഒ)

ചിക്കാഗോ:  ചിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോർട്ടൺഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വർഷത്തെ “ഫൊറെയിൻ ഫെസ്റ്റ്” ഒക്ടോബർ 27-ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ വൈകീട്ട് ആറുമണി വരെ ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, മിയാവോ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ അന്ന് നടക്കുന്ന ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുക്കും.

കത്തോലിക്ക വിശ്വാസത്തെയും ക്നാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതൽ കരുത്താർജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വർഷത്തെ ഫൊറെയിൻ ഫെസ്റ്റ്ന്റെ വിജയകരമായ ക്രമീകരണങ്ങൾക്ക് ക്നാനായ റീജിയൻ ഡയറക്ടറും മോർട്ടൺ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി ഫാദർ ജെമി പുതുശ്ശേരിൽ, മിനസോട്ട ഇടവക വികാരി ഫാദർ. ബിജു പാട്ടശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു.

ഫൊറെയിൻ ഫെസ്റ്റ്നായി വിവിധ മേഖലയിൽ നേതൃത്വം കൊടുക്കുവാൻ തെരഞ്ഞെടുത്തിരിക്കുന്ന കമ്മ്റ്റി കണ്‌വീനർമാർ താഴെപ്പറയുന്നവരാണ്.

ജനറൽ കൺവീനർ: സഖറിയ ചേലയ്ക്കൽ, ഫൈനാൻസ്: പോൾസൺ കുളങ്ങര, ഫുഡ്: കുരിയൻ നെല്ലാമറ്റം, ലിറ്റർജി: ഫിലിപ്പ് കണ്ണോത്തറ, ചർച്ച് ക്വയർ: സജി മാലിതുരുത്തേൽ. സെമിനാർ: ജെയ്മോൻ നന്ദികാട്ട്, എന്റെർടെയിൻമെൻറ്: സിമി തൈമ്യാലിൽ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇൻഫെന്റെസ്: ട്വിങ്കിൾ തോട്ടിച്ചിറയിൽ, ചിൽഡ്രൻ: ബിനു ഇടകരയിൽ, ഏഞ്ചൽസ്മീറ്റ്: ജ്യോതി ആലപ്പാട്ട്.

×