ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭം കുറിച്ചു

Wednesday, September 5, 2018

– സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആ. ഒ)

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിൽ വിദ്യാരംഭത്തിന്റെ ഭാഗമായി പ്രവേശനോത്സവം നടത്തി. വിശ്വാസ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി വികാരി ഫാ . തോമസ് മുളവനാൽ പ്രത്യേക പ്രാർത്ഥന ചൊല്ലി ആശീർവദിച്ചു.

തുടർന്ന് വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മതബോധന സ്കൂളിൽ കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും സിസ്റ്റർ ജൊവാൻ ക്ലാസ് എടുത്തു. ഫാ. തോമസ് മുളവനാൽ നിലവിളക്കു കൊളുത്തി സ്കൂൾ വർഷത്തിന് ആരംഭം കുറിച്ചു.

പ്രവേശനോത്സവത്തിന്റെ ക്രമീകരണങ്ങൾക്ക് അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി. സ്കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ ഏവർക്കും സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിൽ നന്ദിയും അറിയിച്ചു. സ്കൂൾ രെജിസ്ട്രേഷന് പള്ളി എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.

×