Advertisment

കൈകോർത്ത് ചിക്കാഗോ മലയാളികൾ: കോവിഡ് 19 ന്റെ ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവിനായുള്ള സർക്കാരിന്റെ സാമ്പത്തിക സഹായങ്ങൾ വ്യക്തമാക്കിക്കൊണ്ട് ബെനഫിറ്റ് & ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആൻഡ്രൂ പി തോമസ്

author-image
admin
New Update

- അനിൽ മറ്റത്തികുന്നേൽ

Advertisment

ചിക്കാഗോ:  അമേരിക്കൻ സാമ്പത്തിക വിപണിക്ക് കനത്ത ആഘാതം ഏല്പിച്ചുകൊണ്ട് മുന്നേറുന്ന കോവിഡ് 19 നെ പ്രതിരോധിക്കുവാൻ വേണ്ടി അമേരിക്കൻ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ അടുത്തറിയുവാനും, അവ മലയാളി സമൂഹത്തിന് പ്രയോജന പ്രദമാക്കുവാനും വേണ്ടി വിവരങ്ങൾ കൈമാറുവാൻ 'കൈകോർത്ത് മലയാളി'എന്ന സന്നദ്ധ കൂട്ടായ്‌മയുടെ ബെനഫിറ്റ് & ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആൻഡ്രൂ പി തോമസ്.

publive-image

മലയാളി സമൂഹം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണ് എന്ന് ചിക്കാഗോയിലെ പ്രശസ്തനായ അക്കൗണ്ടന്റ് കൂടിയായ ആൻഡ്രൂ പി തോമസ് സി പി എ അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഒപ്പുവെച്ച 3 ട്രില്യൺ വരുന്ന സ്റ്റിമുലസ് പാക്കേജ് വ്യക്തികൾക്കും ചെറുകിട ബിസിനസ്കാർക്കും സഹായകമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയെ മനസ്സിലാക്കി, ഇതിനെ ന്യായമായ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തിയാലേ, കോവിഡ് 19 എന്ന മഹാമാരി വിതച്ച നാശ നഷ്ടങ്ങളിൽ നിന്നും കരകയറുവാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ പദ്ധതിയുടെ വിഷാദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ആനുകൂല്യങ്ങൾ:

ഏപ്രിൽ 15 ന് അവസാനിക്കേണ്ടിയിരുന്ന ടാക്സ് ഫയലിംഗ് ജൂലൈ 15 വരെ നീട്ടി. ഏപ്രിൽ 15 ന് കാലാവധി അവസാനിക്കുന്ന ഒരു മില്യൺ ഡോളർ വരെയുള്ള ടാക്സ് കുടിശിക ജൂലൈ 15 വരെ ഫൈൻ അടക്കാതെ മുന്നോട്ട് പോകുവാനുള്ള ആനുകൂല്യമാണ് ഇത് വഴിയായി ലഭ്യമായിരിക്കുന്നത്.

കൂടാതെ 2018 ലോ 2019 ലോ ടാക്സ് ഫയൽ ചെയ്തിട്ടുള്ള യോഗ്യരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും, അവരുടെ വരുമാനത്തിനനുസരിച്ച് സാമ്പത്തിക സഹായം ലഭിക്കും. വ്യക്തികൾക്ക് 1200 ഡോളർ വരെയും, കുടുംബങ്ങൾക്ക് 2400 ഡോളർ വരെയും, യോഗ്യരായ കുട്ടികൾക്ക് 500 ഡോളർ വീതവും ലഭിക്കും.

ഈ ആനുകൂല്യം 75000 ഡോളർ വരെ വാർഷിക വരുമാനമുള്ള വ്യക്തികൾക്കും 150000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കുമാണ് ലഭിക്കുന്നത്.

99,000 ഡോളറിനു താഴെ വരുമാനമുള്ള വ്യകതികൾക്കും 198,000 ഡോളറിന് താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കും മേല്പറഞ്ഞ തുകയിൽ നിന്നും $75,000 / $150,000 നിന്നും അധികമായുള്ള ഓരോ നൂറു ഡോളറിനും അഞ്ചു ഡോളർ വീതം കുറച്ചിട്ടുള്ള തുകയായിരിക്കും ലഭ്യമാകുന്നത്.

ഈ തുക IRS നേരിട്ട് 2018 ലെയോ 2019 ലെയോ (ഏറ്റവും അവസാനം ചെയ്ത വർഷത്തെ) ടാക്സ് ഫയലിംഗിനെ ആധാരമാക്കി, ടാക്സ് ചെയ്തപ്പോൾ കൊടുത്തിരുന്ന അക്കൗണ്ടിലേക്ക് നൽകുന്നതായിരിക്കും.

സാധാരണ ഗതിയിൽ ടാക്സ് ഫയൽ ചെയ്യാത്തവർ (example : Low-income taxpayers, senior citizens, Social Security recipients, some veterans and individuals with disabilities etc.) ഈ ആനുകൂല്യം ലഭിക്കുവാൻ വേണ്ടി ടാക്സ് ഫയലിംഗ് നടത്തിയാൽ മതിയാകും.

ചെറുകിട വ്യവസായികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ:

ഏപ്രിൽ 15 ന് അവസാനിക്കേണ്ടിയിരുന്ന ടാക്സ് ഫയലിംഗ് ജൂലൈ 15 വരെ നീട്ടി. ഏപ്രിൽ 15 ന് കാലാവധി അവസാനിക്കുന്ന 10 മില്യൺ ഡോളർ വരെയുള്ള ടാക്സ് കുടിശിക ജൂലൈ 15 വരെ ഫൈൻ അടക്കാതെ മുന്നോട്ട് പോകുവാനുള്ള ആനുകൂല്യമാണ് ഇത് വഴിയായി ലഭ്യമായിരിക്കുന്നത്.

കൂടാതെ ജോലിക്കാരെ ഒഴിവാക്കാതെ ഈ ദുരിത കാലത്ത് നിലനിർത്തിയവർക്ക് അവരുടെ ജോലിക്കാർക്ക് കൊടുക്കുവാൻ വേണ്ടിയുള്ള ശമ്പളത്തോടുകൂടിയുള്ള അവധി, 80 മണിക്കൂർ വരെ കോവിഡ് 19 മായി ബന്ധപ്പെട്ട ശമ്പളത്തോടുകൂടിയുള്ള രോഗ ചികിത്സാവധി, കുട്ടികളുടെ സ്കൂള അടച്ചതിനാലുള്ള ബുദ്ധിമുട്ട് പരിഹരിക്കുവാനുള്ള ശമ്പളത്തോടു കൂടിയുള്ള അവധി തുടങ്ങിയവ സർക്കാരിൽ നിന്ന് ലഭ്യമാക്കും.

കൂടാതെ ജോലിക്കാരെ പിരിച്ചു വിടാതെ സംരക്ഷിക്കുമ്പോൾ 10000 ഡോളർ വരെയുള്ള 50% ടാക്സ് ക്രെഡിറ്റ് ലഭിക്കുവാനുള്ള സാഹചര്യവും ഉണ്ട്.

ഇതിന് പുറമെ സാമ്പത്തിക നഷ്ടം നേരിടുന്ന യോഗ്യരായ ചെറുകിട വ്യവസായികളെ സഹായിക്കുവാനായി എസ് ബി എയിൽ നിന്ന് എടുത്തിട്ടുള്ള 10 മില്യൺ വരെയുള്ള ലോണുകൾക്ക് 25% വരെ തിരിച്ചടവ് ലാഭിക്കുവാനുള്ള അവസരവും ഉണ്ട്.

കൂടാതെ 10, 000 ഡോളർ വരെ യുള്ള 2. എക്കണോമിക് ഇൻജുറി ഡിസാസ്റ്റർ ലോൺസ്‌ അഡ്വാൻസിനും അർഹതയുള്ളവർക്ക് അവസരം ഉണ്ട്. ഇതിനെല്ലാം പുറമെയാണ് എസ് ബി എയുടെ ഡെബ്റ്റ് റിലീഫ് പ്രോഗ്രാം.

ഇതിൻ പ്രകാരം പുതിയ ലോണുകളുടെയും പഴയ ലോണുകളുടെയും മുതലും പലിശയും നിശ്ചിത കാലത്തേക്ക് എസ് ബി എ തന്നെ നേരിട്ട് അടക്കുന്നതിനുള്ള സംവിധാനമാണ് തയ്യാറായിരിക്കുന്നത്.

കൂടാതെ ചെറുകിട വ്യവസായികൾക്ക് സാധാരണ കടമ്പകൾ ഇല്ലാതെ തന്നെ 25000 ഡോളർ വരെയുള്ള ലോണുകൾ വേഗത്തിൽ ലഭ്യമാക്കുവാനുള്ള എക്സ്‌പ്രസ് ബ്രിഡ്ജ് ലോൺ പൈലറ്റ് പ്രോഗ്രാമും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിൽ വരുത്തുന്നുണ്ട്.

സർക്കാരിന്റെ ആനുകൂല്യങ്ങൾ മനസ്സിലാക്കി, അവയെ നീതിയുക്തമായി പരമാവധി ഉപയോഗപ്പെടുത്തിയാൽ, കോവിഡ് 19 ന്റെ വേദനയിൽ നിന്നും വിമുക്തമാകുന്ന മലയാളി സമൂഹത്തിന് ഒരു ആശ്വാസമായി അത് മാറും എന്ന് കരുതുന്നതായി " കൈ കോർത്ത് ചിക്കാഗോ മലയാളികൾ " എന്ന സന്നദ്ധ കൂട്ടായ്മക്ക് വേണ്ടി അദ്ദേഹം ആൻഡ്രൂ പി തോമസ് അറിയിച്ചു.

വിശദമായ വിവരങ്ങൾ മലയാളി സമൂഹത്തിനായി ലഭ്യമാക്കിയ ആൻഡ്രൂ പി തോമസിന് കൈ കോർത്ത് ചിക്കാഗോ മലയാളിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ നന്ദി അറിയിച്ചു.

ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അറിയുവാൻ ബന്ധപെടുക : ourcpa1@gmail.com

ഈ വിഷയം സംബന്ധിച്ചോ അല്ലെങ്കിൽ കോവിഡ് 19 സംബന്ധിച്ചുള്ള മറ്റേതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടോ കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈനുമായി 1 833 353 7252 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment