Advertisment

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഗവര്‍ണ്ണര്‍ കുമോ

New Update

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ചു ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഗവര്‍ണര്‍ എന്ന സ്ഥാനം ഈ സാമ്പത്തിക വര്‍ഷം മുതല്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കുമോക്ക്.

Advertisment

ഇതുവരെ ലഭിച്ചിരുന്ന സാലറി 200,000 ആയിരുന്നുവെങ്കില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് തുക 250,000 ആയി വര്‍ദ്ധിക്കും.

publive-image

പുതിയ വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ ഗവര്‍ണ്ണറുടേയും, ലഫ് ഗവര്‍ണറുടേയും, നിയമാ സമാജികരുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബില്‍ ഒറ്റ രാത്രി കൊണ്ടു ഐക്യകണ്‌ഠേനയാണ് സഭ അംഗീകരിച്ചത്. പുതിയ നിയമമനുസരിച്ചു ഗവര്‍ണ്ണറുടെ ശമ്പളത്തില്‍ 50,000 ഡോളറും, ലഫ്.ഗവര്‍ണര്‍ക്ക് 30,000 വും നിയമസഭാ സമാജികര്‍ക്ക് 10,000 ഡോളറും ഏപ്രില്‍ 1 മുതല്‍ ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിക്കും.

നിലവില്‍ 202,000 ആയിരം ഡോളര്‍ പ്രതിഫലം പറ്റുന്ന ഗവര്‍ണര്‍ എന്ന പദവി കാലിഫോര്‍ണിയാ ഗവര്‍ണര്‍ ഗവിന്‍ ന്യൂസമിനാണ്. ഏപ്രില്‍ 1 മുതല്‍ ഈ സ്ഥാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക് ലഭിക്കും.

പുതിയ ബില്ലുകള്‍ സെനറ്റ് പുലര്‍ച്ച 230നും, തുടര്‍ന്ന് അസംബ്ലി അംഗങ്ങള്‍ രാവിലെ ഏഴുമണിക്കും വലിയ ചര്‍ച്ചകളോ, വിവാദങ്ങളോ കൂടാതെ പാസ്സാക്കുകയായിരുന്നു. നിയമസഭാംഗങ്ങള്‍ക്ക് സാലറി വര്‍ദ്ധിപ്പിക്കണമെന്നാവശ്യം ഗവര്‍ണര്‍ വര്‍ഷങ്ങളായി മുന്നോട്ടു വെച്ചിരുന്നു. ഇതിനായി നിയമിച്ച നാലാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍.

Advertisment