Advertisment

ഡാലസ് ഓവർസീസ് കോൺഗ്രസ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകുന്നു

New Update

ഗാർലന്റ് (ഡാലസ്):   ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാലസ് ഫോർട്ട്‌വർത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുൻ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്ക് ഡാലസിൽ സ്വീകരണം നൽകുന്നു.

Advertisment

publive-image

ഏപ്രിൽ 28 വൈകിട്ട് 6 മണിക്ക് ഗാർലന്റിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് ചാപ്റ്റർ പ്രസിഡന്റ് രാജൻ മാത്യു അറിയിച്ചു.

publive-image

കേരള അസോസിയേഷൻ ഓഫ് ഡാലസ് അതേ ദിവസം വൈകിട്ട് 4 മണിക്ക് അസോസിയേഷൻ ഓഫിസിൽ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിനുശേഷം കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ടു ആശയ വിനിമയം നടത്തുന്നതിനും ലോകസഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനുമാണ് ഓവർസീസ് കോൺഗ്രസ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബോബൻ കൊടുവത്ത്, ബാബു സൈമൺ, പ്രദീപ് നാഗനൂലിൽ എന്നിവർ അറിയിച്ചു. സമ്മേളനം വൻ വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം ഇവർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

രാജൻ മാത്യു : 469 855 2733,,ബാബു സൈമൺ : 214 735 3999

Advertisment