Advertisment

ചങ്ങങ്കേരിയിൽ തോമസുകുട്ടിയുടെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

New Update

ഡാളസ്: ഡാളസിൽ ഡിസംബർ 31 ചൊവാഴ്ച ഡാളസ്സിൽ നിര്യാതനായ ചങ്ങങ്കേരിയിൽ തോമസുകുട്ടി യുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു.

Advertisment

publive-image

അസ്സോസിയേഷൻറെ സജീവപ്രവർത്തകനായിരുന്നു അകാലത്തിൽ അന്തരിച്ച തോമസ്കുട്ടിയെന്നും, ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി ഡാനിയേൽ കുന്നേലിന്റെ സന്ദേശത്തിൽ പറയുന്നു.

ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തിൽ കുടുംബാംഗമാണ്.

മക്കള്‍ : റ്റിജോ, റ്റോണി, റ്റോബിൻ

മരുക്കള്‍ : ടെസ്സി, റോസ്

കൊച്ചുമക്കള്‍ : ഇവാൻ, സെറീന, സാമുവേൽ

ജോസുകുട്ടി ( യു. എസ് ), സി. ഈവ ( ജർമ്മനി ), കുര്യാക്കോസ് ( യു. എസ് ), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്.

പൊതുദര്‍ശനം ജനുവരി 2, വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ്‌ സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ്‌ സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.

Advertisment