Advertisment

വക്കച്ചൻ മറ്റത്തിലിന് ഡാളസ് കേരള അസോസിയേഷൻ ജൂ ണ്‍ 17നു സ്വീകരണം നൽകുന്നു

New Update

ഗാർലാൻഡ് (ഡാളസ്): 2003 മുതൽ 2009 വരെ രാജ്യസഭാംഗവും കേരള രാഷ്ട്രീയത്തിലും ബിസിനസിലും മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് ഒരുപോലെ ശ്രദ്ധയാകർഷിച്ച വ്യക്തിത്വത്തിനുടമയുമായ വക്കച്ചൻ മറ്റത്തിലിന് (എം.ജെ. വർക്കി മറ്റത്തിൽ) ഡാളസ് കേരള അസോസിയേഷൻ പൗര സ്വീകരണം നൽകുന്നു.

Advertisment

publive-image

ജൂണ്‍ 17 തിങ്കളാഴ്ച വൈകുന്നേരം ആറിന് ഗാർലണ്ടിലുള്ള അസോസിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മോണ്ട് ഫോർട് യേർക്കാട് സ്കൂൾ വിദ്യാഭ്യാസവും ട്രിച്ചി സെൻറ് ജോസഫ്സ് കോളേജിൽ നിന്നും ബിരുദവും നേടിയ അദ്ദേഹം അമ്പതു വര്ഷങ്ങള്ക്കു മുമ്പ് ഉപരി പഠനത്തിനായ് അമേരിക്കയിലെത്തി എംബിഎ നേടുകയും ചെയ്തു.

സ്വീകരണ സമ്മേളനത്തിൽ ഡാളസ് ഫോര്ത്തവർത്തിലെ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്നും എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റോയ് കൊടുവത്തു 972 569 7165

ഡാനിയേൽ കുന്നേൽ 469 274 3456

പ്രദീപ് നാഗനൂലിൽ 973 580 8784

Advertisment