Advertisment

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീകയോഗം ജൂലായ് 20ന്

author-image
പി പി ചെറിയാന്‍
Updated On
New Update

ഗാര്‍ലന്റ് (ഡാളസ്):  കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീക യോഗം ജൂലായ് 20 ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അര്‍ദ്ധ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, സംഘടന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

publive-image

ആയിരത്തില്‍പരം അംഗങ്ങളുള്ള അസ്സോസിയേഷന്‍, സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സ്തുത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. അര്‍ദ്ധവാര്‍ഷീക യോഗത്തില്‍ അംഗങ്ങള്‍ കൃത്യം മൂന്നു മണിക്കു തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ അറിയിപ്പില്‍ പറയുന്നു.

Advertisment