ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക് സെപ്റ്റംബര്‍ 22 ന്

പി പി ചെറിയാന്‍
Wednesday, September 12, 2018

ഗാര്‍ലന്റ് (ഡാളസ്):  കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്‌നിക് സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍വെച്ച് നടത്തുന്നതാണെന്നാണ് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളും, ബാര്‍ബിക്യു, കപ്പ, സംഭാരം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഉണ്ടായിരിക്കും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ പരിപാടികളാണ് ഈ വര്‍ഷം ക്രമീകകരിച്ചിരിക്കുന്നത്. എല്ലാവരേയും പിക്കനിക്കില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍മാരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു 972 302 8026, ഓസ്റ്റിന്‍ സെബാസ്റ്റിയന്‍ 815 494 4235

×