Advertisment

ശത്രുതാ മനോഭാവം വെച്ച് പുലർത്തുന്ന വ്യക്തികൾ സമൂഹത്തിന്റെ ശാപം: സതീഷ് ബാബു പയ്യന്നൂര്‍

New Update

ഡാലസ്:  ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സമൂഹത്തിനും അവർ പ്രതിനിദാനം ചെയുന്ന സംഘടനകൾക്കും ശാപമായി മാറുമെന്ന്്സാഹിത്യക്കാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.

Advertisment

ഇത്തരക്കാരിൽനിന്നു പുറത്തുവരുന്ന വികലമായ ഭാഷാ പ്രയോഗം സാഹിത്യത്തിന്റെ വളർച്ചക്കല്ല മറിച്ചു വിനാശത്തിനു കാരണമാകുമെന്നും സതീഷ് ബാബു പറഞ്ഞു .കേരള അസോസിയേഷന്‍ ഓഫ് ഡാലസ് നവംബർ 10 നു അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച നവകേരളം- ഭാഷയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ദൈവത്തിന്റെ സ്വന്ത നാടെന്നു നാം അഭിമാനിക്കുന്ന കേരളം ഇന്ന് ജാതി വർഗ വർണ ചിന്തകളുടെ സ്വാധീന വലയത്തിൽ അകപ്പെട്ടു ഒരു ഭ്രാന്താലയമായോ എന്ന്‌ സംശയിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുന്നു .ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അറിഞ്ഞോ അറിയാതെയോ ഒരു വിഭാഗം രാഷ്‌ടീയ നേതാക്കന്മാരും മതനേതാക്കന്മാരും സ്വീകരിച്ചിരിക്കുന്നത് .ഇതു വളരെ പരിതാപകരമാണ് .

ശബരിമലയെ ചുറ്റിപറ്റി ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ കേരളീയ ജനതയുടെ ഐക്യത്തെ ഒരുതരത്തിലും തകർക്കുവാൻ അനുവദിക്കരുത് .നാളിതു വരെ ദര്ശിച്ചിട്ടില്ലാത്ത പ്രളയ നാളുകളില്‍, കേരള ജനത പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ശബരിമല വിഷയത്തിലും പ്രകടിപ്പിച്ചാല്‍ പ്രശ്‌നത്തെ വിജയരമായി തരണം ചെയ്യാനാകുമെന്ന് സതീഷ് ബാബു അഭിപ്രായപ്പെട്ടു. ശബരിമല വിഷയം രാഷ്‌ടീയം ഹൈജാക്ക് ചെയ്തിരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

.സ്വതന്ത്രമായി അഭിപ്രായ പ്രകടനത്തിനോ ആശയ പ്രചരണത്തിനൊ ശ്രമിക്കുന്ന സാഹിത്യ പ്രതിഭകളെ മാനസികമായും ശാരീരികമായും നിശബ്ദമാക്കുന്നതിന് ഒരു വിഭാഗം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നു ഈ സ്ഥിതിവിശേഷം സാഹിത്യ മണ്ഡലത്തിൽ മാത്രമല്ല എല്ലാ തുറകളിലും വർധിച്ചു വരുന്നവെന്നത് അപകടകരമാണെന്നും പ്രവാസി സാഹിത്യക്കാരനായ എബ്രഹാം തെക്കേമുറി പറഞ്ഞു..

പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെ മരണമണി മുഴങ്ങി കഴിഞ്ഞുവെന്നും ഈ നില തുടർന്നാൽ മലയാള ഭാഷ പ്രവാസമണ്ണില്‍ നിന്നും അപ്രതിക്ഷമാകുന്ന സമയം അതി വിദൂരമല്ലെന്നും സാഹിത്യകാരനും കവിയുമായ ജോസ് ഓച്ചാലില്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന് എത്തിച്ചേര്‍ന്ന സതീഷ് ബാബുവിനെ അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സദസിന് പരചിയപ്പെടുത്തി.സിജു വി. ജോര്‍ജ്, അനുപ സാം, പി പി ചെറിയാൻ,ഫ്രാന്‍സിസ് മാസ്റ്റര്‍, സാറാ ടീച്ചര്‍, വര്‍ഗീസ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ സ്വാഗതവും ട്രഷറര്‍ പ്രദീപ് നംഗനൂലില്‍ നന്ദിയും പറഞ്ഞു. അനശ്വര്‍ മാമ്പിളി കോഓര്‍ഡിനേറ്ററായിരുന്നു.

Advertisment