Advertisment

മീഡിയ ഫോക്കസ് 2019 ഡാളസ്സില്‍ സെപ്റ്റംബര്‍ 15 ന്

author-image
പി പി ചെറിയാന്‍
Updated On
New Update

മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് വൈ എം ഇ എ എഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു. വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്‌നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ റ്റി വി ചെയര്‍മാന്‍ സജീവ് വര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.

Advertisment

publive-image

സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് 6 മുതല്‍ മസ്കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

publive-image

പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

Advertisment