Advertisment

ഡാളസ്സില്‍ മിസ്സ് സൗത്ത് ഏഷ്യ വേള്‍ഡ് 2019 മത്സരങ്ങള്‍ മാര്‍ച്ച് 30ന് സുഷ്മിതാ സെന്‍ മുഖ്യാതിഥി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  മൈ ഡ്രീം എന്റര്‍ടെയ്ന്‍മെന്റ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഏഷ്യാ വേള്‍ഡ് 2019 മത്സരങ്ങള്‍ക്ക് ഡാളസ് വേദിയാകുന്നു. മാര്‍ച്ച് 30ന് ഗ്രാന്റ് സെന്റര്‍ പ്ലാനോയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വുമന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

Advertisment

publive-image

മിസ്സ് സൗത്ത് ഏ്ഷ്യയ്‌ക്കൊപ്പം, ടീന്‍, മിസ്സിസ്സ്, മിസ്റ്റര്‍ സൗത്ത് ഏഷ്യ വേള്‍ഡ് 2019 വിജയികളേയും തിരഞ്ഞെടുക്കും.

പ്രശസ്ത ഇന്ത്യ മൂവി സ്റ്റാറും, 1994ല്‍ 18-ാം വയസ്സില്‍ മിസ്സ് യൂണിവേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സുഷ്മിതാ സെന്നാണ് സൗന്ദര്യ മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

സ്ഥലം: The Grand Center, 300 Chishlom Place, Plano, TX-75075.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

നസ്സീര്‍ സിദ്ധിക്കി-214 837 5055

പൂജാ നാഗ്പാല്‍- 609 954 1782

Advertisment