Advertisment

ഡാലസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം ഓഗസ്റ്റ് 17 ന്

New Update

ഡാലസ്:  ശ്രീനാരായണ ഗുരുദേവനാൽ സംസ്ഥാപനം ചെയ്യപ്പെട്ട ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ( ചിങ്ങം ഒന്ന് ) ന് ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ നേതൃത്വത്തിൽ നിർവ്വഹിക്കപ്പെടുന്നു.

Advertisment

publive-image

അമേരിക്കൻ ഐക്യനാട്ടിലെ ടെക്സാസ് സംസ്ഥാനത്തെ ഡാളസ് നഗരത്തിൽ വാങ്ങിയ പ്രകൃതി രമണീയമായ മൂന്നര ഏക്കർ ആശ്രമ ഭൂമിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ , ഭാരതത്തിൽ നിന്നുമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ , ഉച്ചതിരിഞ്ഞു 12 :30നും 1:00 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് ചരിത്രപ്രധാനമായ ചടങ്ങ് നടക്കുന്നത് .

ആശ്രമ ശിലാസ്ഥാപനകർമ്മത്തോടനുബന്ധിച്ച് ശാന്തി ഹവനം , (ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്താൽ)

മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ അന്നേ ദിവസം രാവിലെ ആശ്രമ ഭൂമിയിൽ നടത്തപ്പെടുന്നതാണ് , പതിനെട്ടാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ജനറൽ ബോഡി യോഗവും , തുടർന്ന് ട്രസ്റ്റീ ബോർഡ് രൂപീകരണവും നടക്കും .

ശിലാന്യാസ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. മനോജ് തങ്കച്ചൻ 913 709 5193 , സന്തോഷ് വിശ്വനാഥൻ 972 786 4026 , അനൂപ് രവീന്ദ്രനാഥ് 847 873 5026, സുജി വാസവൻ 201 838 6545 , മനോജ് കുട്ടപ്പൻ 469 835 7764

Advertisment